ട്രെയിനിൽ കടത്തിയ മദ്യവും പ്ലാറ്റ്ഫോമിൽ ഒളിപ്പിച്ച കഞ്ചാവും പിടികൂടി

തലശ്ശേരി: ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിൽ ട്രെയിനിൽ നിന്നും ഗോവൻ മദ്യവും പ്ലാറ്റ്ഫോമിൽനിന്ന് കഞ്ചാവും പിടികൂടി. വെള്ളിയാഴ്ച രാവിലെ കുർള എക്സ്പ്രസിൽ തലശ്ശേരി ആർ.പി.എഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ഉച്ചയോടെ പ്ലാറ്റ്ഫോം പരിസരത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതിയും ലഭിച്ചത്. വിപണിയിൽ അര ലക്ഷത്തോളം രൂപ വിലവരും. ചെറു പാക്കറ്റുകളിലാക്കി ഇടപാടുകാർക്കെത്തിക്കുന്നതിനുള്ള കഞ്ചാവാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആർ.പി.എഫ് എസ്.ഐ മനോജ് കുമാർ, ഹെഡ് കോൺസ്റ്റബിൾ അസീസ്, ക്രൈം സ്‌ക്വാഡംഗങ്ങളായ വിജേഷ്, വിനോജ്, അജയകുമാർ, അനിൽകുമാർ, എക്സൈസ് ഇൻസ്പെക്ടർ കെ.പി. ഹരീഷ് കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ട്രെയിൻ വഴി വ്യാപകമായ രീതിയിൽ ലഹരി വസ്തുക്കൾ കടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ആർ.പി.എഫ് എസ്.ഐ മനോജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.