പെരിങ്ങത്തൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പാനൂർ നഗരസഭ തല ഉദ്ഘാടനം വാർഡ് 28 കുനിയാറത്ത് പീടികയുടെ സമീപം പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്ററുടെ അധ്യക്ഷതയിൽ കെ.പി. മോഹനൻ എം.എൽ.എ നിർവഹിച്ചു. കൗൺസിലർമാരായ എ.എം. രാജേഷ്, ആവോലം ബഷീർ, നഗരസഭതല കൺവീനർ കെ.കെ. ഭരതൻ, പൊതുപ്രവർത്തകരായ പുനത്തിൽ രവീന്ദ്രൻ, ജയചന്ദ്രൻ നാമത്ത്, വി.പി. ചാത്തു, പി.കെ. രാജൻ, ആർ.പി. രമേശൻ, ദേവദാസ് മത്തത്ത്, ഡോ. എം.കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പ്രവർത്തകർ, പരിസരവാസികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. (foto - PGR - Cleaning - പാനൂർ നഗരസഭ തല തോട് ശുചീകരണത്തിന്റെ ഉദ്ഘാടനം കെ.പി. മോഹനൻ എം.എൽ.എ നിർവഹിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.