ശ്രീകണ്ഠപുരം: കല്യാണവീട്ടില്‍ പാട്ടിന്റെ ശബ്ദം കുറക്കാന്‍ ആവശ്യപ്പെട്ടതിന് വിഡിയോഗ്രാഫറെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു. നടുവില്‍ മണ്ടളത്തെ വടക്കേ തകിടിയേല്‍ ഹൗസില്‍ അലക്‌സ് തോമസിനാണ് (31) മര്‍ദനമേറ്റത്.
11ന് രാത്രി 8.15ഓടെയാണ് സംഭവം. ശ്രീകണ്ഠപുരത്തെ ജോയല്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമ കൊട്ടൂര്‍വയലിലെ ജോസിന്റെ മകന്റെ വിവാഹത്തിന് വിഡിയോ എടുക്കാന്‍ എത്തിയതായിരുന്നു അലക്‌സ് തോമസ്. ഈസമയം ബോക്‌സില്‍ ഉച്ചത്തില്‍ പാട്ട് വെച്ചിരുന്നു. ശബ്ദം കുറക്കാന്‍ യുവാവ് ആവശ്യപ്പെട്ടതോടെ നാലുപേര്‍ ചേര്‍ന്ന് മുഖത്തും നെഞ്ചിലും അടിക്കുകയും കഴുത്തിന് കുത്തിപ്പരിക്കേൽപിക്കുകയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണമാല നഷ്ടപ്പെട്ടതായും അലക്‌സ് തോമസ് ശ്രീകണ്ഠപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.