മുഹമ്മദ് തയ്യിബ്
Posted On
date_range Updated On
date_range മൊബൈൽ ഫോൺ കവർന്ന പ്രതി പിടിയിൽ
മാഹി: പള്ളൂർ ശ്രീകൊയ്യോട്ട് തെരു മഹാഗണപതി ക്ഷേത്രമുറ്റത്ത് അതിക്രമിച്ചുകയറി ക്ഷേത്ര മേശപ്പുറത്തുണ്ടായ മൊബൈൽ ഫോൺ കവർന്ന പ്രതിയെ പൊലീസ് പിടികൂടി. കണ്ണൂർ നോർത്ത് മാട്ടൂലിലെ കെ.പി. മുഹമ്മദ് തയ്യിബിനെയാണ് (34) മാഹി സി.ഐ പി.എ. അനിൽ കുമാർ, പള്ളൂർ എസ്.എച്ച്.ഒ വി.പി. സുരേഷ് ബാബു, ക്രൈം സ്ക്വാഡ് എ.എസ്.ഐ ശ്രീജേഷ്, ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ എന്നിവരുടെ സംഘം അറസ്റ്റുചെയ്തത്. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.