അടിമാലി: വേനല്‍ കനത്തതോടെ ഉള്‍വനങ്ങളും വനാന്തര ഗ്രാമങ്ങളും കാട്ടുതീ ഭീഷണിയില്‍. മരങ്ങളിലെ ഇലകള്‍ വീണ് കരിഞ്ഞുകിടക്കുകയാണ്. തീപ്പൊരി മതി ആളിപ്പടരാന്‍. കാട്ടുതീയുണ്ടായാല്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാനും സാധ്യതയുണ്ട്. കാട്ടുതീ തടയാന്‍ വനം വകുപ്പ് ഫയര്‍ ബ്രേക്ക്, ഫയര്‍ ഗ്യാങ്, വാച്ചര്‍മാരുടെ നിരീക്ഷണം എന്നിവ ഇനിയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നേര്യമംഗലം വനത്തിലും മൂന്നാറിലും വലിയ രീതിയിൽ കാട്ടു തീ പടർന്ന് പിടിച്ചിരുന്നു.
പ്ലാന്റേഷന് തോട്ടങ്ങളില്‍ തീ പടരുമ്പോള്‍ സമീപവനങ്ങളിലേക്കും വ്യാപിക്കാറുണ്ട്. ശാസ്ത്രീയ രീതിയില്‍ ഫയര്‍ ലൈനുകള്‍ തെളിക്കാത്തതും കാട്ടുതീ പടരാന്‍ കാരണമാകും. ഉള്‍വനങ്ങളിലെ മലമടക്കുകളിലും പാറകളിലെ പുല്ലുകളിലും പടരുന്ന തീ പടര്‍ന്നുപിടിക്കാറുണ്ട്. മൂന്നാർ, മാങ്കുളം, ദേവികുളം, അടിമാലി, നേര്യമംഗലം റേഞ്ചുകളിൽ വനത്തിലും, വനത്തിനോട് ചേർന്ന കൃഷിയിടങ്ങളിലും മുൻവർഷങ്ങളിൽ വൻ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. സർക്കാർ സാമ്പത്തിക പ്രശ്നത്തിന്റെ പേരിലാണ് അപകട സാധ്യത ഒഴിവാക്കാൻ വനത്തിലടക്കം ഫയർ ലൈൻ തെളിക്കുകയോ ഫയർ വാച്ചർമാരെ നിയോഗിക്കുകയോ ചെയ്തിട്ടില്ല. ചിലയിടങ്ങളിൽ തീ ഇട്ട് പൊടി കൈ പ്രയോഗം മാത്രമാണ് വനം വകുപ്പ് നടത്തുന്നത്. വനമേഖലയോട് ചേര്‍ന്ന ഗ്രാമങ്ങളും കാട്ടു തീ ഭീഷണിയിലാണ്.
വനമേഖലയിലെ തീപിടിക്കാന്‍ സാധ്യതയുള്ള മേഖലകളെ ഹൈ സോണ്‍, മീഡിയം സോണ്‍, ലോ സോണ്‍ എന്നിങ്ങനെ മൂന്നായിതിരിച്ചാണ് വനംവകുപ്പ് മുന്‍കാലങ്ങളില്‍ മുന്‍ കരുതലുകള്‍ സ്വീകരിച്ചിരുന്നത്. ഉപഗ്രഹ ജി.പി.എസ് സംവിധാനം വഴി തീപിടിത്തം അറിയാനുള്ള സംവിധാനം കാര്യക്ഷമമാക്കണമെന്നും വനത്തിന്റെ അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളിലെ നാട്ടുകാരെ ഉള്‍പ്പെടുത്തി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും വനാതിര്‍ത്തികളിലെ ഫയര്‍ ബൗണ്ടറികള്‍ തെളിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.