മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്ക് കടയിൽ കയറുന്ന കാട്ടാന
തൊടുപുഴ\അടിമാലി: ഇടുക്കിയിൽ വിവിധയിടങ്ങളിലുണ്ടായ കാട്ടാന ആക്രമണത്തിൽ വ്യാപക നാശം. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ പലചരക്ക് കടയിലെ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. സൂര്യനെല്ലിയിലും മാങ്കുളത്തും കൃഷിയും കാർഷിക ആവശ്യത്തിന് ഉപയോഗിച്ച ഷെഡും തകർത്തു.
കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ചൊക്കനാട് സ്വദേശി പുണ്യവേൽ. പതിനാറാം തവണയാണ് കാട്ടാന പലചരക്ക് കട നശിപ്പിക്കുന്നത്. പ്രധാന വാതിൽ പൊളിച്ച് അകത്തുകയറിയ കാട്ടാന അരി, പഞ്ചസാര, ഉരുളക്കിഴങ്ങ് എന്നിവ അകത്താക്കി. 30,000 രൂപയുടെ നഷ്ടമാണ് വരുത്തിയത്. ജനുവരിയിലും കാട്ടാനകൾ കടയും വീടിനോട് ചേർന്നുള്ള ഷെഡും തകർത്തിരുന്നു.
ആർ.ആർ.ടിയും നാട്ടുകാരും ചേർന്നാണ് ആനയെ തുരത്തിയത്. സൂര്യനെല്ലിയിൽ വിജയകുമാറിന്റെ കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഷെഡും ജലവിതരണത്തിനായി സ്ഥാപിച്ച മോട്ടോറും ഏലച്ചെടികളും അരിക്കൊമ്പൻ എന്ന കാട്ടാന നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.