elephant attack
Posted On
date_range Updated On
date_range കാട്ടാന ആക്രമണം; ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു
അടിമാലി: ചിന്നക്കനാൽ സിംഗുകണ്ടത്തിന് സമീപം കാട്ടാന ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപെട്ടു. സൂര്യനെല്ലി ഷൺമുഖവിലാസം സ്വദേശി രാജിനെയാണ് (65) ഞായറാഴ്ച രാവിലെ സിംഗുകണ്ടം - വെലക്ക് റോഡിൽ നിലയുറപ്പിച്ച കാട്ടാന തുമ്പികൈ കൊണ്ട് തട്ടി വീഴ്‌ത്തിയത്. മൂന്ന് പിടിയാനകളാണ് റോഡിലുണ്ടായിരുന്നത്.
കാട്ടാനകളെ കണ്ട് ബൈക്ക് തിരിക്കുന്നതിനിടയിൽ ഒരു പിടിയാന രാജിനെ ബൈക്ക് സഹിതം തട്ടി വീഴ്ത്തുകയായിരുന്നു. രാജ് ഉച്ചത്തിൽ നിലവിളിച്ചതോടെ കാട്ടാനകൾ പിൻവാങ്ങി. വീഴ്ചയിൽ രാജിന്‍റെ കൈകൾക്ക് നിസാര പരിക്കേറ്റു. ആർ.ആർ.ടി സംഘം ഉടൻ ഇവിടെയെത്തി രാജിനെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.