Posted On
date_range Updated On
date_range ഇവർ ഇടുക്കിയുടെ സ്വന്തം ജീവി വർഗങ്ങൾ
തൊടുപുഴ: ഇടുക്കി ജില്ലയ്ക്ക് മാത്രമായി പ്രാദേശിക തലത്തില്‍ സംരക്ഷണ പ്രാധാന്യമുള്ള അപൂര്‍വവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യ-ജന്തു വര്‍ഗങ്ങളെ ഉള്‍പ്പെടുത്തി ജില്ല സ്പീഷിസ് പ്രഖ്യാപനം. 11 ഇനങ്ങളിലായാണ് ജില്ലാ സ്പീഷിസുകളെ പ്രഖ്യാപിച്ചത്. ജില്ല പുഷ്പം - നീലക്കുറിഞ്ഞി, ജില്ല വൃക്ഷം - കാട്ടുപൂവരശ്, ജില്ല പൈതൃക വൃക്ഷം-സ്വര്‍ണ്ണപന്നല്‍, ജില്ല മൃഗം-വരയാട്, ജില്ല ജലജീവി - മലനീര്‍നായ, ജില്ല പക്ഷി - വെള്ളവയറന്‍ ഷോളക്കിളി, ജില്ല ഉരഗം - വാല്‍പൊട്ടന്‍ മണ്‍പാമ്പ്, ജില്ല ഉഭയ ജീവി - ആനമുടി ഇലത്തവള, ജില്ല മത്സ്യം-കുയില്‍, ജില്ല ശലഭം- പളനി ഗിരിശൃംഗന്‍, ജില്ല തുമ്പി - മല നിഴല്‍ തുമ്പി എന്നിവയാണ് സംരക്ഷിത പട്ടികയിലുള്ള ജീവി വർഗങ്ങളായി കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫാണ് പ്രഖ്യാപനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.