സർഗധ്വനി-2026 കലോത്സവം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണത്തിന് കലോത്സവങ്ങൾ അനിവാര്യം: ഗവ. ചീഫ് വിപ്പ്
തൊടുപുഴ: കലയില്ലാത്ത ഭൂമി ഒന്നുമല്ലെന്നും കുട്ടികളിലെ നൈസർഗികമായ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പറഞ്ഞു. സെൻട്രൽ കേരള സഹോദയയുടെ ആഭിമുഖ്യത്തിൽ പെരുമ്പിള്ളിച്ചിറ അൽ അസ്ഹർ പബ്ലിക് സ്കൂളിൽ സംഘടിപ്പിക്കുന്ന സർഗധ്വനി-2026 കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണത്തിന് കലോത്സവങ്ങൾ അനിവാര്യമാണ്. സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സ്വാധീനം ചെലുത്തുന്ന ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന മാനസിക പിരിമുറുക്കങ്ങൾക്ക് ആശ്വാസം പകരാനും അവരുടെ സ്വഭാവരൂപവത്കരണത്തിനും ആത്മവിശ്വാസം വളർത്താനും കലാപരിപാടികൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.കെ.എസ് പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സി.എം.ഐ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനറും അൽ അസ്ഹർ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ നൗഷാദ് കാസിം സ്വാഗതം പറഞ്ഞു. അൽ അസ്ഹർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ. എം മൂസ, അൽ അസ്ഹർ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ അരുൺ ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.