വാട്ടര്‍ ചാര്‍ജ് കുടിശ്ശിക; സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കണക്ഷന്‍ വിച്ഛേദിച്ചു തുടങ്ങി

തൊ​ടു​പു​ഴ: വാ​ട്ട​ർ ചാ​ർ​ജ്​ കു​ടി​ശ്ശി​ക വ​രു​ത്തി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചു. തൊ​ടു​പു​ഴ വി​ല്ലേ​ജ് ഓ​ഫി​സ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ്, ജി​ല്ല ര​ജി​സ്ട്രാ​ർ ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചു. കൂ​ടു​ത​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി വാ​ട്ട​ർ അ​തോ​റി​റ്റി മു​ന്നോ​ട്ട്​ പോ​കു​ക​യാ​ണ്. വ​ൻ​തു​ക കു​ടി​ശ്ശി​ക​യു​ള്ള തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​ൾ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ ഓ​ഫി​സു​ക​ളി​ലെ ക​ണ​ക്ഷ​ൻ അ​ടു​ത്ത ദി​വ​സം വി​ച്ഛേ​ദി​ക്കും.

വി​ല്ലേ​ജ് ഓ​ഫി​സ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ്, ജി​ല്ല ര​ജി​സ്ട്രാ​ർ ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 56,000 രൂ​പ​യാ​ണ് കു​ടി​ശ്ശി​ക​യു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ന്​ ശേ​ഷം ഈ ​ഓ​ഫി​സു​ക​ളി​ലെ വെ​ള്ള​ക്ക​രം അ​ട​ച്ചി​ട്ടി​ല്ല. തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ​നി​ന്നു മാ​ത്രം 18 ല​ക്ഷം രൂ​പ​യാ​ണ് വെ​ള്ള​ക്ക​ര​മാ​യി അ​ട​ക്കാ​നു​ള്ള​ത്.

സി​വി​ൽ സ്റ്റേ​ഷ​ന്റെ ന്യൂ ​ബ്ലോ​ക്കി​ന് 16,000 രൂ​പ കു​ടി​ശ്ശി​ക​യു​ണ്ട്. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ് 2.60 ല​ക്ഷം അ​ട​ക്കാ​നു​ണ്ട്. ജി​ല്ല ടെ​ക്സ്റ്റ് ബു​ക്ക് ഡി​പ്പോ​യു​ടെ കു​ടി​ശ്ശി​ക 12,600 രൂ​പ​യാ​ണ്.

മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പാ​ട്ടു​പാ​റ കോ​ള​നി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വെ​ള്ള​ക്ക​ര​മാ​യി 13 ല​ക്ഷ​മാ​ണ് ന​ഗ​ര​സ​ഭ അ​ട​ക്കാ​നു​ള്ള​ത്. കു​ടി​ശ്ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി​യു​ടെ ക​ണ​ക്ഷ​നും വി​ച്ഛേ​ദി​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടി​ശ്ശി​ക വ​രു​ത്തി​യി​ട്ടു​ള്ള സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ​യും പ​ദ്ധ​തി​ക​ളു​ടെ​യും ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​നാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ബി.​എ​സ്.​എ​ൻ.​എ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഓ​ഫി​സു​ക​ളും കു​ടി​ശ്ശി​ക വ​രു​ത്തി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യും കു​ടി​ശ്ശി​ക നി​വാ​ര​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. അ​തി​നാ​ൽ കൂ​ടു​ത​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ട​സ്സ​പ്പെ​ടാ​നി​ട​യു​ണ്ട്.

പീ​രു​മേ​ട്: വാ​ട്ട​ർ അ​തോ​റി​റ്റി പീ​രു​മേ​ട് സ​ബ് ഡി​വി​ഷ​ന്‍റെ കീ​ഴി​ലെ ക​ണ​ക്ഷ​നു​ക​ളി​ൽ കു​ടി​ശ്ശി​ക വ​രു​ത്തി​യ​വ വി​ച്ഛേ​ദി​ച്ചു തു​ട​ങ്ങി. കു​ടി​ശ്ശി​ക വ​രു​ത്തി​യ​വ​രു​ടെ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. മാ​ർ​ച്ച് 30ന് ​മു​മ്പ് കു​ടി​ശ്ശി​ക വ​രു​ത്തി​യ എ​ല്ലാ ക​ണ​ക്ഷ​നും വി​ച്ഛേ​ദി​ക്കു​മെ​ന്ന് അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

Tags:    
News Summary - water charge arrears; Government institutions started disconnecting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.