വിളവ് കുറഞ്ഞു, വില ഇടിഞ്ഞു; കൊ​ക്കോ ക​ര്‍ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

അ​ടി​മാ​ലി: വി​ള​വ് കു​റ​യു​ക​യും വി​ല ത​ക​രു​ക​യും ചെ​യ്ത​തോ​ടെ ഹൈ​റേ​ഞ്ചി​ലെ കൊ​ക്കോ ക​ര്‍ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍. മു​ന്‍വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഉ​ൽ​പാ​ദ​നം 50 ശ​ത​മാ​ന​ത്തി​ലേ​റെ കു​റ​ഞ്ഞ നി​ല​യി​ലാ​ണ്. ഹൈ​റേ​ഞ്ചി​ല്‍ മ​റ്റ് കൃ​ഷി​യോ​ടൊ​പ്പം ഇ​ട​വി​ള​യാ​യാ​ണ്​ കൊ​ക്കോ കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. ത​നി​വി​ള​യാ​യി കൃ​ഷി ചെ​യ്യു​ന്ന​വ​രു​മു​ണ്ട്. ആ​ഴ്ച​തോ​റും വി​ള​വെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന​തി​നാ​ല്‍ മ​റ്റു വി​ള​ക​ള്‍ക്ക് വി​ല​യി​ടി​വ് ഉ​ണ്ടാ​യ​പ്പോ​ള്‍ ക​ര്‍ഷ​ക​ര്‍ക്ക് താ​ങ്ങാ​യി നി​ന്ന​ത് കൊ​ക്കോ കൃ​ഷി​യാ​ണ്.

ര​ണ്ട് വ​ർ​ഷം മു​മ്പ് 1000 രൂ​പ​ക്ക് മു​ക​ളി​ൽ വ​ന്ന കൊ​ക്കോ വി​ല ഇ​പ്പോ​ൾ 300നും ​താ​ഴെ​യാ​ണ്. പ​ൾ​പ്പി​നാ​ണെ​ങ്കി​ൽ 80 രൂ​പ പോ​ലു​മി​ല്ല. മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ രോ​ഗം കൂ​ടു​ത​ലാ​ണ്. കേ​ടു​വ​ന്ന കൊ​ക്കോ വി​പ​ണി​യി​ലെ​ത്തു​ന്ന​തി​നാ​ല്‍ പ​ല​യി​ട​ത്തും കൊ​ക്കോ ശേ​ഖ​ര​ണം പോ​ലും ന​ട​ക്കു​ന്നി​ല്ല. ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ല്‍ കൃ​ഷി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു​ണ്ടാ​വു​ക. ത​ളി​രി​ട്ട പൂ​ക്ക​ള്‍ ക​ന​ത്ത മ​ഴ​യി​ല്‍ പി​ടി​ക്കു​ന്നി​ല്ല. ഇ​ത് വി​ള​വി​നെ ബാ​ധി​ക്കും.

ഇ​തി​ന് പു​റ​മെ കാ​യ് ചീ​യു​ക​യും ഫം​ഗ​സ് ബാ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഉ​ല്‍പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ജ​ല​സേ​ച​ന സൗ​ക​ര്യ​മൊ​രു​ക്കി​യാ​ല്‍ വ​ര്‍ഷം മു​ഴു​വ​ന്‍ വി​ള​വ് ല​ഭി​ക്കു​ന്ന ഏ​ക കൃ​ഷി​യാ​ണ് കൊ​ക്കോ. മ​റ്റ് കൃ​ഷി​ക​ളെ അ​പേ​ക്ഷി​ച്ച് ഉ​ല്‍പ്പാ​ദ​ന ചെ​ല​വ് കു​റ​വാ​യ​തി​നാ​ല്‍ മ​റ്റു വി​ള​ക​ള്‍ക്ക് വി​ല​യി​ടി​ഞ്ഞ​പ്പോ​ള്‍ ജി​ല്ല​യി​ലെ നി​ര​വ​ധി ക​ര്‍ഷ​ക​ര്‍ കൊ​ക്കോ കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞി​രു​ന്നു.

രാ​ജ്യ​ത്ത് മൊ​ത്തം ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന കൊ​ക്കോ​യു​ടെ 82 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണ്. ഇ​തി​ല്‍ 70 ശ​ത​മാ​നം ഉ​ല്‍പാ​ദ​ന​വും ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്. അ​ടി​മാ​ലി, കൊ​ന്ന​ത്ത​ടി, വെ​ള്ള​ത്തൂ​വ​ല്‍, രാ​ജാ​ക്കാ​ട്, ത​ങ്ക​മ​ണി, വാ​ത്തി​കു​ടി, വാ​ഴ​ത്തോ​പ്പ്, ക​ഞ്ഞി​ക്കു​ഴി, മാ​ങ്കു​ളം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​ല്‍പാ​ദ​ന​മു​ള്ള​ത്. ചോ​ക്ലേ​റ്റ് നി​ര്‍മാ​ണ​ത്തി​നാ​ണ് കൊ​ക്കോ കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​ര്യ​മാ​യ പ്രോ​ത്സാ​ഹ​നം ല​ഭി​ക്കാ​തി​രു​ന്നി​ട്ടും സം​സ്ഥാ​ന​ത്ത് മെ​ച്ച​പ്പെ​ട്ട ഉ​ല്‍പാ​ദ​നം ന​ട​ക്കു​ന്നു​ണ്ട്. എ​ന്നി​ട്ടും വി​ല ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.

വി​വി​ധ ചോ​ക്ലേ​റ്റ് ക​മ്പ​നി​ക​ള്‍ ആ​വ​ശ‍്യ​മാ​യ കൊ​ക്കോ​യു​ടെ 70 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​ണ് വി​ല​ത​ക​ര്‍ച്ച​യ്ക്ക് കാ​ര​ണം. കാ​മ​റൂ​ണ്‍, നൈ​ജീ​രി​യ, ഐ​വ​റി​കോ​സ്റ്റ്, ഇ​ന്ത്യോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. അ​തി​നാ​ല്‍ ഉ​ല്‍പാ​ദ​നം വ​ര്‍ധി​പ്പി​ച്ച് ഇ​റ​ക്കു​മ​തി കു​റ​ച്ച് ക​ര്‍ഷ​ക​ര്‍ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു. ഭൂ​രി​ഭാ​ഗം ക​ര്‍ഷ​ക​രും ഇ​ട​വി​ള​യാ​യി ചെ​യ്യു​ന്ന കൊ​ക്കോ കൃ​ഷി​യു​ടെ നി​ല​നി​ല്‍പ് ഭീ​ഷ​ണി​യി​ലാ​യി​ട്ടും കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന് ക​ര്‍ഷ​ക​ര്‍ പ​രാ​തി പ​റ​യു​ന്നു.

Tags:    
News Summary - cocoa farmers struggling with low price and low production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.