മൂന്നാർ: ജില്ല പഞ്ചായത്ത് അംഗമായിരിക്കെ ലഭിച്ച അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഞാന്‍ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ എത്തുന്നത്. മൂന്നാറില്‍നിന്ന് വിദൂരങ്ങളിലായിരുന്ന ആദിവാസി മേഖലകളില്‍ വോട്ട് അഭ്യർഥിക്കാന്‍ പോകുന്ന കാലങ്ങള്‍ മറക്കാർ കഴിയുന്നില്ല. ഹൈസ്പീഡ് ജീപ്പുകളിലും കാല്‍നടയായും വേണം കുടികളിലെത്തിപ്പെടാന്.
രണ്ടും മൂന്നും ദിവസം കിലോമീറ്ററുകൾ നടന്നും വാഹനങ്ങളിലായും പല കുടികളിലും എത്തി മൂപ്പന്മാരെ കാണും. തുടര്‍ന്ന് ഊരുകൂട്ടങ്ങള്‍ കൂടിയാണ് വോട്ട് അഭ്യർഥന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ വിദൂര മേഖലയിലേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളായി പോകുന്നവരിൽ പലരും ആഴ്ചകൾ കഴിഞ്ഞാണ് നാട്ടിലെത്തുന്നത്.
എസ്റ്റേറ്റുകളിലെ സന്ദര്‍ശനവും മറിച്ചല്ലായിരുന്നു. വന്യമൃങ്ങളുടെ ശല്യംമൂലം രാത്രിയില്‍ കാട്ടില്‍ ഒറ്റക്കിരിക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. ടെലിഫോണും മൊബൈലും എത്തിയതോടെ ഇപ്പോള്‍ സ്ഥാനാർഥികളുടെ ദുരിതം പാതിയായി കുറഞ്ഞു. പലയിടങ്ങളിലും റോഡും അനുബന്ധ സൗകര്യവും എത്തിയത് സ്ഥാനാര്‍ഥികള്‍ക്ക് സൗകര്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.