കുടയത്തൂർ: സത്യസായി ട്രസ്റ്റിന് ആശ്രമം നിർമിക്കാൻ സി.എസ്.ആർ ഫണ്ട് വാഹന തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ ശരംകുത്തിയിൽ 50 സെന്റ് സ്ഥലം വാങ്ങിയതായി വെളിപ്പെടുത്തൽ. സെന്റിന് രണ്ടുലക്ഷം രൂപ ഉറപ്പിച്ചാണ് 50 സെന്റ് ധാരണയാക്കിയത്. ബാങ്കിൽ ഉണ്ടായിരുന്ന വായ്പയിൽ 35 ലക്ഷം രൂപ അടച്ചെങ്കിലും ആധാരം ചെയ്ത് നൽകിയിട്ടില്ല. എഗ്രിമെന്റും ചെയ്തിട്ടില്ല. ബാക്കി പണം പിന്നീട് നൽകി ആധാരം ചെയ്യാമെന്നാണ് സ്ഥല ഉടമയോട് അനന്ദു പറഞ്ഞിരുന്നത്.
കുടയത്തൂർ: കോടിക്കണക്കിന് രൂപ കമ്പനികളിൽനിന്നും കമീഷൻ ഇനത്തിൽ മാത്രം അനന്തുകൃഷ്ണന് ലഭിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. കമ്പനികളിൽനിന്നും ഒരു രൂപപോലും കിഴിവ് വാങ്ങാതെയാണ് സ്കൂട്ടർ, ലാപ്ടോപ് എന്നിവ എൻ.ജി.ഒ കോൺഫെഡറേഷൻ വാങ്ങുന്നത്. ശേഷം അതിന്റെ പകുതി വില സി.എസ്.ആർ ആയും പകുതി ഉപഭോക്താക്കളിൽനിന്നും വാങ്ങും.
എന്നാൽ, ആയിരക്കണക്കിന് വസ്തുക്കൾ വാങ്ങുമ്പോഴുള്ള കമീഷൻ അനന്തു നേരിട്ട് വാങ്ങുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ മാത്രം കോടിക്കണക്കിന് രൂപ കമീഷൻ ഇനത്തിൽ മാത്രം ലഭിച്ചു. ഈ പണം ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ ഭൂമിയും അനന്ദു വാങ്ങി കൂട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.