പട്ടയക്കുടി: മീനുളിയാൻപാറയിലേക്ക് വനം വകുപ്പ് പ്രവേശനം നിരോധിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. വന നിയമത്തിന്റെ പഴുതുപയോഗിച്ച് പട്ടയക്കുടിയുടെ വികസന സ്വപ,നങ്ങളുടെ കടയ്ക്കല്‍ തന്നെയാണ് കത്തിവെച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. മീനുളിയാന്‍പാറ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ച് വനം വകുപ്പ് ഫലകം വെച്ചപ്പോൾ പറഞ്ഞത് ഉടൻ വനസംരക്ഷണ സമിതികള്‍ രൂപവത്കരിക്കുമെന്നും ഇവരുടെ മേൽനോട്ടത്തിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കി പ്രവേശനാനുമതി നല്‍കുമെന്നായിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല.
ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് മീനുളിയാന്പാറയും ഇതോട് ചേര്‍ന്ന പാഞ്ചാലിക്കുളവും ഏണീതാഴം മുടിയും കാണാനെത്തിയിരുന്നത്. ഇത് പ്രദേശത്തെ ചെറുകിട കച്ചവടക്കാര്‍ക്കും ടാക്സിക്കാർക്കും നല്ലവരുമാനവുമായിരുന്നു. നൽകിയിരുന്നു. സാമൂഹികമാധ്യമങ്ങളും വ്ലോഗര്‍മാരും വഴി പട്ടയക്കുടിയും മീനുളിയാന്പാറയും ഏറെ പ്രശസ്തവുമായി. ഇതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കുണ്ടാക്കി. ഇത് പട്ടയക്കുടിയുടെ വികസനത്തിന് വലിയ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍, വനംവകുപ്പ് പ്രവേശനം തടഞ്ഞതോടെ സഞ്ചാരികൾ ഇവിടേക്ക് വരാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.