തൊടുപുഴ: അരുവിത്തുറ സെൻറ് ജോർജ് കോളജിൽ നടന്ന എം.ജി സർവകലാശാല ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ തൊടുപുഴ ന്യൂമാൻ കോളജ് ചാമ്പ്യന്മരായി. 10 വിഭാഗങ്ങളിലായി നാല് സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവും നേടിയാണ് ന്യൂമാൻ കോളജ് കിരീടം ചൂടിയത്. സർവകലാശാല റെക്കോഡ് ഭേദിച്ച പ്രകടനത്തോടെ ചാമ്പ്യൻഷിപ്പിലെ മികച്ച ലിഫ്റ്റർക്കുള്ള പുരസ്കാരം ന്യൂമാൻ കോളജിലെ അഹമദ് ഇബ്രാഹീമിന് ലഭിച്ചു.
അന്താരാഷ്്ട്ര താരവും പരീശീലകനുമായ രതീഷ് കുമാറിെൻറയും കായിക അധ്യാപകൻ എബിൻ വിൽസെൻറയും നേതൃത്വത്തിൽ അഹമ്മദ് ഇബ്രാഹീം, റാണിഷ്, ഐസക് ജോൺ തിമോത്തി, നിധി ഹസൻ എന്നിവർ സ്വർണവും മെൽവിൻ ബിനോയ് വെള്ളിയും ജിത്തു ജോസഫ്, ഡിനു നെൽസൺ വെങ്കലവും അൻവർ ഷാ, റോബിൻ എന്നിവർ നാലാം സ്ഥാനവും കരസ്ഥമാക്കി. ടീം അംഗങ്ങളെ കോളജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. മാനുവൽ പിച്ചളക്കാട്ട്, കോളജ് ബർസാർ ഫാ. പോൾ കാരക്കോമ്പിൽ തുടങ്ങിയവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.