പ​ട​ർ​ന്ന്​ പ​ക​ർ​ച്ച​പ്പ​നി; വേ​ണം ജാ​ഗ്ര​ത

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി​യ​ട​ക്കം പ​ക​ർ​ച്ച​പ്പ​നി​ക​ൾ പി​ടി​മു​റു​ക്കു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ്​ ജി​ല്ല​യി​ൽ ര​ണ്ട്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​ത്​ കൂ​ടാ​തെ ഈ ​മാ​സം ആ​ദ്യം ഒ​രാ​ൾ​ക്കു​കൂ​ടി ഷി​ഗ​െല്ല റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു. 5133 പേ​ർ​ക്കാ​ണ്​ ഈ ​മാ​സം ഇ​തു​വ​രെ വൈ​റ​ൽ പ​നി റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​നി വ​രു​ന്ന​വ​ർ സ്വ​യം ചി​കി​ത്സ തേ​ട​രു​തെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ്​ നി​ർ​ദേ​ശം ന​ൽ​കു​ന്നു. 133 പേ​ർ​ക്കാ​ണ്​ ​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​​രോ​ഗ്യ വ​കു​പ്പ്​ യോ​ഗം ചേ​ർ​ന്ന്​ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ഷി​ഗ​ല്ലെ രോ​ഗ​ബാ​ധ: വേ​ണം ജാ​ഗ്ര​ത

തൊ​ടു​പു​ഴ: ഷി​ഗ​െല്ല രോ​ഗ​ബാ​ധ ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​നം ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. ബാ​ക്ടീ​രി​യ പ​ര​ത്തു​ന്ന ഒ​രു വ​യ​റി​ള​ക്ക​രോ​ഗ​മാ​ണ് ഷി​ഗ​െല്ല. രോ​ഗി​യു​ടെ മ​ല​വി​സ​ര്‍ജ്യ​ത്തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന രോ​ഗാ​ണു​ക്ക​ള്‍ മ​ലി​ന​മാ​യ ആ​ഹാ​രം, വെ​ള്ളം, രോ​ഗാ​ണു​ക്ക​ളു​ള്ള പ്ര​ത​ല​ങ്ങ​ള്‍, രോ​ഗീ​പ​രി​ച​ണം എ​ന്നി​വ​യി​ലൂ​ടെ ഒ​രാ​ളി​ല്‍നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ന്നു. പ​നി, വ​യ​റി​ള​ക്കം, ഛര്‍ദി, മ​നം​പി​ര​ട്ട​ല്‍, ര​ക്തം ക​ല​ര്‍ന്ന മ​ലം, വേ​ദ​ന​യോ​ടെ ഇ​ട​വി​ട്ട് ശു​ചി​മു​റി​യി​ല്‍ പോ​ക​ണ​മെ​ന്ന് തോ​ന്ന​ല്‍ തു​ട​ങ്ങി​യ​വ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

പ്ര​തി​രോ​ധ മാ​ര്‍ഗം: ഭ​ക്ഷ​ണ​ത്തി​ന്​ മു​മ്പും ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ച്ച ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക. തി​ള​പ്പി​ച്ചാ​റി​യ കു​ടി​വെ​ള്ളം മാ​ത്രം ഉ​പ​യോ​

Tags:    
News Summary - Infectious disease outbreak; caution required

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.