സ്കൂ​ൾ തു​റ​ക്ക​ലി​ന് മു​ന്നോ​ടി​യാ​യി തൊ​ടു​പു​ഴ സെന്റ് സെ​ബാ​സ്റ്റ്യ​ൻ യു.​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പെ​യി​ന്റി​ങ് ജോ​ലി

മ​ണി മു​ഴ​ങ്ങാ​ൻ നാ​ലു നാ​ൾ; അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി സ്കൂ​ളു​ക​ൾ

തൊ​ടു​പു​ഴ: പു​ത്ത​ൻ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നാ‍യി ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ഒ​രു​ങ്ങി. ര​ണ്ട് മാ​സ​ത്തെ മ​ധ്യ​വേ​ന​ല​വ​ധി​ക്ക് വി​ട​ന​ൽ​കി ഇ​നി വി​ദ്യാ​ല​യ​മു​റ്റ​ത്തേ​ക്ക് ക​ളി​യും ചി​രി​യും പ​ഠ​ന​വു​മാ​യി കു​രു​ന്നു​ക​ളെ​ത്തും. ജി​ല്ല​യി​ലെ 484 വി​ദ്യാ​ല​യ​ങ്ങ​ളും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

ഇ​തി​ന്റെ ഭാ​ഗാ​യി സ്കൂ​ളു​ക​ളെ​ല്ലാം അ​ണി​ഞ്ഞൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. സ്കൂ​ളു​ക​ളി​ലേ​ക്ക് പ​ര​മാ​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ ചേ​ർ​ക്കു​ന്ന പ​രി​പാ​ടി​ക​ളും ന​ട​ന്നു​വ​രു​ന്നു. പ​രി​സ​ര ശു​ചീ​ക​ര​ണ​വും ഫി​റ്റ്ന​സി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മെ​ല്ലാം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ജി​ല്ല​ത​ല പ്ര​വേ​ശ​നോ​ത്സ​വം ശാ​ന്തി​ഗ്രാ​മി​ൽ

ഇ​ത്ത​വ​ണ​ത്തെ ജി​ല്ല​ത​ല പ്ര​വേ​ശ​നോ​ത്സ​വം ന​ട​ക്കു​ന്ന​ത് ക​ട്ട​പ്പ​ന ശാ​ന്തി​ഗ്രാം സ്കൂ​ളി​ലാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഇ​തോ​ടൊ​പ്പം വി​വി​ധ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലും ന​ഗ​ര​സ​ഭ ത​ല​ങ്ങ​ളി​ലും സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷി​ക്കും.

ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കാ​നാ​യി അ​വ​സാ​ന വ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ് ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ. ഘോ​ഷ​യാ​ത്ര​ക​ൾ, മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണം, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലെ അ​വ്യ​ക്ത​ത; ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി കാ​ത്തി​രി​പ്പ്

തൊ​ടു​പു​ഴ: മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലെ അ​വ്യ​ക്ത​ത​മൂ​ലം അ​ധ്യ​യ​ന വ​ർ​ഷ​മാ​രം​ഭി​ക്കാ​ൻ നാ​ല് ദി​നം മാ​ത്രം ശേ​ഷി​ക്കേ ജി​ല്ല സ്കൂ​ളു​ക​ൾ​ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ച്ചി​ല്ല. സ്കൂ​ളു​ക​ളി​ലെ വൈ​ദ്യു​തീ​ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളി​ലെ അ​വ്യ​ക്ത​ത​യാ​ണ് ഫി​റ്റ്ന​സ് ല​ഭി​ക്കു​ന്ന​ത് വൈ​കാ​ൻ കാ​ര​ണം. ഇ​തോ​ടെ പ്ര​വേ​ശ​നോ​ത്സ​വം പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കെ പ്ര​ധാ​നാ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും അ​ട​ക്കം ആ​ശ​ങ്ക​യി​ലാ​യി. ഓ​രോ വ​ർ​ഷ​വും സ്കൂ​ൾ അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നേ​ട​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. വി​വി​ധ വ​കു​പ്പു​ക​ൾ സ്കൂ​ളു​ക​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കാ​ണ് ഇ​തി​ന്റെ ചു​മ​ത​ല. ഇ​തേ തു​ട​ർ​ന്ന് ഇ​ത്ത​വ​ണ​യും സ്കൂ​ളു​ക​ളി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഫി​റ്റ്ന​സ് ചോ​ദ്യാ​വ​ലി​യി​ൽ വൈ​ദ്യു​തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളാ​ണ് സ്കൂ​ളു​ക​ൾ​ക്ക് കു​രു​ക്കാ​യ​ത്. ഇ​തി​ന് ഉ​ത്ത​രം ന​ൽ​കാ​ൻ പ്ര​യാ​സ​മാ​ണെ​ന്നാ​ണ് സ്കൂ​ള​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി​യാ​ലേ ഫി​റ്റ്ന​സ് ല​ഭി​ക്കൂ​വെ​ന്ന​തി​നാ​ൽ ഈ ​ചോ​ദ്യ​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം തേ​ടി ജി​ല്ല​യി​ൽ​നി​ന്ന​ട​ക്കം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ട് അ​വ​ധി ദി​ന​ങ്ങ​ൾ വ​രു​ന്ന​തി​നാ​ൽ ഇ​ത് പ്ര​തി​സ​ന്ധി​യാ​യി​ട്ടു​ണ്ട്. സ്കൂ​ൾ തു​റ​ക്കും മു​ന്നേ പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

Tags:    
News Summary - Four days until the bell rings; schools prepare to welcome the academic year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.