സ്വ​രാ​ജി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം

ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​റി​ലെ സ്വ​രാ​ജി​ൽ മൂ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം. 16000 രൂ​പ​യും 2000 രൂ​പ​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റും ന​ഷ്ട​മാ​യി. സ്വ​രാ​ജി​ലെ തം​ബു​രു ബേ​ക്ക​റി കു​ത്തി തു​റ​ന്ന് മേ​ശ​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 16,000 രൂ​പ​യാ​ണ് അ​പ​ഹ​രി​ച്ച​ത്. എ​തി​ർ വ​ശ​ത്തെ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യെ​ങ്കി​ലും പ​ണ​മോ മ​റ്റ് വ​സ്തു​ക്ക​ളോ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ക​മ്പി​പ്പാ​ര​യു​മാ​യെ​ത്തി​യ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം ഒ​രു ക​ട​യി​ലെ സി.​സി.​ടി.​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ച​ക്കാ​ല​ക്ക​ൽ മ​നോ​ജി​ന്‍റെ പ​ല​ച​ര​ക്ക് - പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ലും, കൊ​ച്ചു​ക​രോ​ട്ട് പീ​താം​ബ​ര​ന്‍റെ സ്‌​റ്റേ​ഷ​ന​റി ക​ട​യി​ലും ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ പി​ൻ​മാ​റി. ക​ട​യു​ട​മ​ക​ളു​ടെ പ​രാ​തി​യി​ൽ ക​ട്ട​പ്പ​ന പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Theft in commercial establishments in Swaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.