മൂ​ന്നാ​ർ

മൂ​ന്നാ​ർ​ ത​ണു​ത്ത്​ തു​ട​ങ്ങി; കൂ​ട്ടി​ന്​ കോ​ട​മ​ഞ്ഞും

മൂ​ന്നാ​ർ: മ​ഴ​ക്ക് ശ​മ​ന​മാ​യ​തോ​ടെ മൂ​ന്നാ​റി​ൽ ത​ണു​പ്പ്​ കാ​ലം എ​ത്തി തു​ട​ങ്ങി . ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും താ​ഴ്ന്ന താ​പ​നി​ല​യാ​യ ആ​റ്​ ഡി​ഗ്രി സെ​ൽ​ഷ്യ​സ് വെ​ള്ളി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി. മൂ​ന്നാ​ർ ടൗ​ൺ, ന​ല്ല​ത​ണ്ണി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​ല​ർ​ച്ച താ​പ​നി​ല ആ​റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കു​ണ്ട​ള, മാ​ട്ടു​പ്പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ട്ടു ഡി​ഗ്രി​യാ​യി​രു​ന്നു താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വി​ദൂ​ര തോ​ട്ടം മേ​ഖ​ല​ക​ളാ​യ ലാ​ക്കാ​ട്, ചെ​ണ്ടു​വ​ര, ചി​റ്റു​വ​ര, തെ​ന്മ​ല, ല​ക്ഷ്മി എ​ന്നി​വി​ട​ങ്ങ​ളി​ലും പു​ല​ർ​ച്ച ശ​ക്ത​മാ​യ ത​ണു​പ്പാ​ണ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല അ​ഞ്ചി​ലും താ​ഴെ​യെ​ത്തി​യ​താ​യാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ര​ണ്ട്​ ദി​വ​സ​മാ​യാ​ണ് മേ​ഖ​ല​യി​ൽ ത​ണു​പ്പ് ശ​ക്ത​മാ​യ​ത്.

രാ​ത്രി​യി​ലും പു​ല​ർ​ച്ച​യു​മാ​ണ് ശ​ക്ത​മാ​യ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ത​ണു​പ്പ് ശ​ക്ത​മാ​യ​തോ​ടെ അ​തി​രാ​വി​ലെ ചെ​ടി​ക​ളു​ടെ ഇ​ല​യി​ലും പു​ൽ​മേ​ടു​ക​ളി​ലും വെ​ള്ളം ഉ​റ​ഞ്ഞ് മ​ഞ്ഞു​ക​ണ​ങ്ങ​ൾ പി​ടി​ച്ചി​രി​ക്കു​ന്ന​ത് കാ​ണാം. ഇ​തേ കാ​ലാ​വ​സ്ഥ തു​ട​ർ​ന്നാ​ൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ താ​പ​നി​ല മൈ​ന​സി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. വൈ​കു​ന്നേ​ര​മാ​യാ​ൽ പ്ര​ദേ​ശ​ത്ത് കോ​ട​മ​ഞ്ഞും ശ​ക്ത​മാ​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ അ​തി​രാ​വി​ലെ​യും രാ​ത്രി​യി​ലും ത​ണു​പ്പു ശ​ക്ത​മാ​ണെ​ങ്കി​ലും പ​ക​ൽ ചൂ​ട് 20 മു​ത​ൽ 25 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നാ​റി​ൽ ത​ണു​പ്പ് കാ​ല​മാ​രം​ഭി​ച്ച​തോ​ടെ ജ​നു​വ​രി വ​രെ​യു​ള്ള ശൈ​ത്യ​കാ​ല ത​ണു​പ്പാ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ പ്ര​തീ​ക്ഷ. 

Tags:    
News Summary - Munnar Weather Turns Chilly as Cold Climate and Heavy Fog Set In

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.