മാങ്കുളം പഞ്ചായത്തിൽ സ്ഥാപിച്ച ഇ-ടോയ്ലറ്റുകളിലൊന്ന്
ഇ-ടോയ്ലറ്റുകൾ 17; പ്രവർത്തിക്കുന്നത് രണ്ടെണ്ണം മാത്രം
അടിമാലി: മാങ്കുളം പഞ്ചായത്തിൽ വിവിധ ഇടങ്ങളിലായി 17 ഇ-ടോയ്ലറ്റുകൾ സ്ഥാപിച്ചെങ്കിലും പ്രവർത്തിക്കുന്നത് രണ്ടെണ്ണം മാത്രം. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പലഘട്ടങ്ങളിലായി മാങ്കുളം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ഥാപിച്ച ഇ-ടോയ്ലറ്റുകളാണ് ആർക്കും പ്രയോജനമില്ലാതെ നശിക്കുന്നത്.
നിർമാണത്തിലെ അപാകതയാണ് ഇവ പ്രവർത്തനരഹിതമാകാൻ കാരണം. വിനോദസഞ്ചാര കേന്ദ്രമായി മാങ്കുളം വളർന്നപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രാമുഖ്യം നൽകിയായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. പലതും ആഴ്ചകൾ മാത്രമാണ് പ്രവർത്തിച്ചത്. ഇപ്പോൾ സ്മാർട്ട് അംഗൻവാടി, ആനകുളം എന്നിവിടങ്ങളിൽ മാത്രമാണ് ഇവ പ്രവർത്തിക്കുന്നത്. ഒരാവശ്യം വന്നാൽ ഇതര വ്യാപാര സ്ഥാപനങ്ങളെയോ, വീടുകളെയോ വേണം ആശ്രയിക്കാൻ.
ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് മാങ്കുളത്ത് എത്തുന്നത്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് ഇവയുടെ ശരിയായ പ്രവർത്തനത്തിന് തടസ്സമെന്ന ആക്ഷേപവും നാട്ടുകാർ ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.