കമ്പത്ത് ആനക്കൊമ്പുകളുമായി പിടിയിലായ പ്രതികളും വനപാലകരും
Posted On
date_range Updated On
date_range കമ്പത്ത് ആനക്കൊമ്പുകളുമായി നാലുപേർ അറസ്റ്റിൽ
കുമളി: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വിൽപനക്കായി കൊണ്ടുവന്ന നാല് ആനക്കൊമ്പുകളുമായി നാലുപേരെ തമിഴ്നാട് വനപാലകർ അറസ്റ്റ് ചെയ്തു. തേനി കമ്പം മുത്തുരാമലിംഗം തെരുവിൽ കൃഷ്ണപ്രഭു (42), മധുര സ്വദേശികളായ അണ്ണമരാജ (53), വാസുദേവൻ (53), ആന മലയൻപ്പെട്ടി സ്വദേശി വിജയൻ (42) എന്നിവരെയാണ് കമ്പം റേഞ്ച് ഓഫിസർ ദീനദയാളനും സംഘവും അറസ്റ്റ് ചെയ്തത്.
ആനക്കൊമ്പുകൾ കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കമ്പം ബൈപാസ് റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് രണ്ട് ആഡംബര കാറുകളിൽ ആനക്കൊമ്പുകളുമായി എത്തിയ പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ആനക്കൊമ്പ് കടത്ത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വനപാലകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.