Posted On
date_range Updated On
date_range കടുവ ഭീതിയൊഴിഞ്ഞു; നിരോധനാജ്ഞ പിന്‍വലിച്ചു
കുമളി: വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ 15ാം വാര്‍ഡില്‍ കടുവയുടെ സാന്നിധ്യത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ കലക്ടര്‍ വി. വിഘ്നേശ്വരി പിന്‍വലിച്ചു.
ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് കലക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. കടുവ കൊല്ലപ്പെടുകയും അപകട ഭീഷണി ഒഴിവാകുകയും ചെയ്ത സാഹചര്യത്തില്‍ നിരോധനാജ്ഞ പിന്‍വലിച്ച് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.