ചെറുതോണിയില്‍ നടന്ന ജില്ലതല പട്ടയമേള റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
പട്ടയമേള; ജില്ലയിൽ വിതരണം ചെയ്തത് 683 പട്ടയങ്ങൾ
ഇടുക്കി: റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലതല പട്ടയ മേളയിൽ വിതരണം ചെയ്തത് 683 പട്ടയങ്ങൾ. ഇതില്‍ 645 എണ്ണം 1993ലെ ഭൂമി പതിവ് ചട്ടങ്ങളനുസരിച്ചുള്ളതും 15 എണ്ണം വനാവകാശരേഖയുമാണ്. ഏഴ് മിച്ചഭൂമി പട്ടയം, എട്ടു വീതം എല്‍.ടി ക്രയ സര്‍ട്ടിഫിക്കറ്റ്, ഹൈറേഞ്ച് കോളനൈസേഷന്‍ എന്നീ സ്‌കീം പ്രകാരമുള്ള പട്ടയങ്ങളുമാണ് വ്യാഴാഴ്ച വിതരണം ചെയ്തത്.
നൂറുദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി സംസ്ഥാനത്ത് ഏഴായിരം പട്ടയം വിതരണം ചെയ്യാനായത് ഇക്കാര്യത്തില്‍ സര്‍ക്കാറിനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ചെറുതോണിയില്‍ നടന്ന ഇടുക്കി ജില്ലതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട്ടെ പട്ടയ വിതരണംകൂടി കഴിയുമ്പോള്‍ ഇത് പതിനായിരത്തിലധികമാകമെന്നും പട്ടയത്തിനു വേണ്ടി കാത്തിരിക്കേണ്ട അവസ്ഥ ഇനിയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. നിർമാണ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അനുകമ്പാപൂർണമായ സമീപനമാണ് സര്‍ക്കാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 30നകം പുതുക്കിയ കുത്തകപ്പാട്ട നിരക്ക് ഉള്‍പ്പെടുത്തിയുള്ള ഉത്തരവിറങ്ങും. അടുത്ത മാസം മുതല്‍ കുത്തകപ്പാട്ടവുമായി ബന്ധപ്പെട്ട നികുതി അടക്കാനുള്ള സൗകര്യമുണ്ടാകും. നിർമാണ നിയന്ത്രണം അടക്കമുള്ള കാര്യങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികളും നിയമനടപടികളും ഉണ്ടാകും. പൈനാവില്‍ ഒരു ടൗണ്‍ഷിപ് എന്നുള്ള ഏറെക്കാലത്തെ ആവശ്യം സാക്ഷാത്കരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
റോയി കെ. പൗലോസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ്. രാജ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, ലാന്‍ഡ് റവന്യൂ കമീഷണര്‍ എച്ച്. ദിനേശന്‍, ജില്ല കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, ദേവികുളം സബ് കലക്ടര്‍ വി.എം. ആര്യ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഫ്രാന്‍സീസ് അറക്കപ്പറമ്പില്‍, വിവിധ തദ്ദേശ സ്ഥാപന അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.