പ്ര​തി​ക​ളെ ക​ട്ട​പ്പ​ന പൊ​ലീ​സ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു പോ​കു​ന്നു

തി​രു​വോ​ണ​നാ​ളി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ട യു​വാ​വി​ന്റെ മ​ര​ണം കൊലപാതകം: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ക​ട്ട​പ്പ​ന: തി​രു​വോ​ണ ദി​വ​സം ക​ട്ട​പ്പ​ന​യി​ലെ ക​ട​ത്തി​ണ്ണ​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ട യു​വാ​വി​ന്റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്നു​പേ​ർ അ​റ​സ്റ്റി​ലാ​യി. ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക​ളാ​യ റി​നു​മോ​ൻ റെ​ജി (29), സു​രേ​ഷ് കു​മാ​ർ (54), ബാ​ബു (67) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ങ്ക​മ​ണി പു​ഷ്ഗി​രി​തേ​ക്കേ​മു​റി​യി​ൽ മു​ഴ​യ​ൻ കു​ഞ്ഞു​മോ​ൻ (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ട​ത്തി​ണ്ണ​യി​ൽ അ​ബോ​ധ​വ​സ്ഥ​യി​ൽ ഒ​രാ​ൾ കി​ട​ക്കു​ന്ന​ത് ക​ണ്ട് വ്യാ​പാ​രി​ക​ൾ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ വി​ദ​ഗ്ധ ചി​ക​ത്സ​ക്ക് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ചി​ക്ക​ത്സ​ക്കി​ടെ ക​ഴി​ഞ്ഞ 27നാ​ണ് മ​രി​ച്ച​ത്.

വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞു ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വും ത​ല​ക്ക് പി​ന്നി​ലെ പ​രി​ക്കു​മെ​ല്ലാം പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ എ​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്.

സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​യ ഡ്രൈ​വ​റു​ടെ മൊ​ഴി​യാ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ സം​ഭ​വ​ത്തി​ന്റെ ചു​രു​ള​ഴി​ഞ്ഞു. പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഉ​ത്രാ​ട​ദി​വ​സം രാ​തി കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞു​മോ​നും പ്ര​തി​ക​ളും ചേ​ർ​ന്ന് പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ ഉ​ട​മ​സ്‌​ത​ത​യി​ലു​ള്ള ബാ​ർ​ബ​ർ ഷോ​പ്പി​ലി​രു​ന്ന് മ​ദ്യ​പി​ച്ചു. ഇ​തി​നി​ടെ ഇ​വ​ർ ത​മ്മി​ൽ വ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​ലും ന​ട​ന്നു.

ഒ​ന്നും ര​ണ്ടും മു​ന്നും പ്ര​തി​ക​ൾ ചേ​ർ​ന്ന് കു​ഞ്ഞു​മോ​നെ ച​വി​ട്ടു​ക​യും അ​ടി​ക്കു​ക​യും ചെ​യ്തു. അ​ബോ​ധ​വ​സ്ഥ​യി​ലാ​യ കു​ഞ്ഞു​മോ​നെ റോ​ഡി​ൽ ത​ള്ളി. ബോ​ധം വ​ന്ന കു​ഞ്ഞു​മോ​ൻ നി​ര​ങ്ങി നീ​ങ്ങി ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി. കു​ഞ്ഞു​മോ​നെ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്ന​ത് ക​ണ്ട ഓ​ട്ടോ ഡ്രൈ​വ​റു​ടെ മൊ​ഴി​യാ​ണ് കേ​സി​ൽ പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്.

ക​ട്ട​പ്പ​ന ഡെ​പ്യൂ​ട്ടി പൊ​ലീ​സ് സൂ​പ്ര​ണ്ട് റെ​ജി എം. ​കു​ന്നി​പ്പ​റ​മ്പി​ലി​ന്‍റെ​യും സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ്രേം​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ്, അ​സ്സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ബി. ​ആ​ന്റോ, ഷൈ​ലാ​കു​മാ​രി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ​ർ​മാ​രാ​യ ജോ​സ​ഫ്, അ​നൂ​പ്, പ്ര​ശാ​ന്ത് കെ. ​മാ​ത്യു, ജി​ൻ​സ് വ​ർ​ഗീ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ൽ​ബാ​ഷ് കെ. ​രാ​ജു, വി​ജി​ൻ, ജ​യിം​സ് ദേ​വ​സ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

News Summary - three arrested on murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.