ഡോ. നിമ്മി-വിനു ദമ്പതികള്‍ കുഞ്ഞു തന്‍വിയോടൊപ്പം
പ്ലാവിന് തൈ സമ്മാനിക്കുന്നു
മാമോദീസയിലെ അതിഥികൾക്ക് മധുരമൂറും പ്ലാവിൻതൈകൾ സമ്മാനം
നെടുങ്കണ്ടം: മാമോദീസ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ കുഞ്ഞിന് സ്വർണാഭരണങ്ങളും കുട്ടിയുടുപ്പും കളിപ്പാട്ടങ്ങളും സമ്മാനിക്കുക സ്വാഭാവികമാണ്. എന്നാല്‍, കുഞ്ഞിന്റെ വീട്ടുകാര്‍ തിരികെ സമ്മാനം നല്‍കുക അത്യപുർവവുമാണ്. ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ മധുരമുള്ള ഓർമകളായി എന്നും കൂട്ടിനുണ്ടാവുന്ന സമ്മാനമാണ് നെടുങ്കണ്ടത്ത് പിഞ്ചു കുഞ്ഞിന്റെ പേരില്‍ മാതാപിതാക്കള്‍ നല്‍കിയത്.
സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ നടന്ന മാമോദീസ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍പേര്‍ക്കും സ്നേഹ സമ്മാനമായി നല്‍കിയത് അത്യുല്‍പ്പാദന ശേഷിയുള്ള വിയറ്റ്നാം ഏര്‍ളി പ്ലാവിന് തൈകള്‍ ആയിരുന്നു. നെടുങ്കണ്ടം ചക്കക്കാനം സ്വദേശിയായ ഡോ. നിമ്മിയുടെയും എറണാകുളം ചേപ്പനം സ്വദേശി കളരിക്കല്‍ വിനുവിന്റെയും മകളായ തന്വി മറിയത്തിന്റെ മാമോദിസ ചടങ്ങില്‍ എത്തിയ അതിഥികള്‍ക്കാണ് സമ്മാനമായി പ്ലാവിന് തൈ നല്‍കിയത്. ഓരോ തൈകളും തന്‍വിയുടെ ചിത്രം ആലേഖനം ചെയ്ത കവറില്‍ ആക്കി അതിഥികള്‍ക്ക് നല്കി. വലുതാകുമ്പോൾ ഈ മരം കാണാന്‍ ഞാന്‍ വീട്ടിലേക്ക് എത്തിയേക്കാവേ എന്ന് കുഞ്ഞു തന്വി പറയുന്നത് പോലെ രേഖപ്പെടുത്തിയ ഒരു കുറിപ്പോട് കൂടിയ കവറിലാണ് തൈ നല്‍കിയത്.
2018 ല്‍ ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ചപ്പോള്‍ ചക്കയെ ആസ്പ്പദമാക്കി സര്‍ക്കാര്‍ നടത്തിയ ഡോക്യൂമെന്ററി മത്സരത്തില്‍ വിനു സംവിധാനം ചെയ്ത ഡോക്യൂമെന്ററിക്ക് രണ്ട് പുരസ്ക്കാരം ലഭിച്ചിരുന്നു. ഇത് പ്ലാവിന് തൈയിലേക്ക് വഴി തെളിച്ചു. വലുതാകുമ്പോള്‍ തന്‍വിയേയും കൂട്ടി ഓരോ വീട്ടിലും ചെന്ന് പ്ലാവ് കാണാനാണ് മാതാപിതാക്കളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.