കഴുത്തിൽ കയർ കുരുങ്ങിയ സംഭവം; കരാറുകാരൻ അറസ്റ്റിൽ

തൊടുപുഴയിൽ ബൈക്ക് യാത്രക്കാരെൻറ കഴുത്തിൽ കയർ കുരുങ്ങിയ സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. കരാറുകാരനായ നസീർ പി. മുഹമ്മദാണ് അറസ്റ്റിലായത്. മുന്നറിയിപ്പ് ബോർഡ് ഇല്ലാതെ കയർ റോഡിന് കുറുകെ ഇട്ടതിനും അശ്രദ്ധമായി അപകടമുണ്ടാകുന്ന തരത്തിൽ പൊതുമരാമത്ത് പണികൾ നടത്തിയതിനുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.

സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ബോർഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസ്സപ്പെടുത്തിയെന്ന് കണ്ടതിനെ തുടർന്നാണ് കേസെടുത്തത്. നിർമ്മാണ ചുമതലയുള്ള അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബൈക്ക് യാത്രക്കാരനായ ജോണിയുടെ പരാതിയിൽ കരാറുകാരനെതിരെയും തൊടുപുഴ പൊലീസ് കേസെടുത്തു. കരാറുകാരന് വിഴ്ച്ച പറ്റിയിട്ടുണ്ടെന്ന് പ്രഥാമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. നാളെ നേരിട്ട് ഹാജരാകണമെന്നാണ് കരാറുകാരന് നല്കിയിരിക്കുന്ന നിർദേശം. 

Tags:    
News Summary - The incident where the rope got entangled in the biker's neck The contractor was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.