ഏഴാംമൈൽ: വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്ന് മലങ്കര ജലാശയത്തിലേക്ക് ചാടിയ 16 കാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി. കോളപ്ര പാലത്തിൽ നിന്നുമാണ് 16 കാരി ചാടിയത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. നടന്നുവന്ന പെൺകുട്ടി ബാഗ് പാലത്തിൽ വെച്ച് ഡാമിലേക്ക് ചാടുകയായിരുന്നു. ഏറ്റവും ആഴമേറിയ ഭാഗത്താണ് പെൺകുട്ടി ചാടിയത്. ഈ സമയം പാലത്തിലൂടെ കുട്ടികളുമായി ബൈക്കിൽ വന്ന അഞ്ചിരി കുട്ടപ്പനാണ് പെൺകുട്ടി ഡാമിലേക്ക് ചാടുന്നത് കണ്ടത്. ഇയാൾ ഉടനെ ബൈക്ക് പാലത്തിൽ നിർത്തി ഡാമിലേക്ക് പെൺകുട്ടിയെ രക്ഷിക്കാനായി ചാടി. വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികളായ അഖിൽ, ബാബു എന്നിവരും ഡാമിലേക്ക് ചാടി പെൺകുട്ടിയുടെ അടുത്തെത്തി.
താഴ്ന്ന് പോകാതെ ഇവർ പെൺകുട്ടിയെ താങ്ങിനിർത്തി. ഈ സമയം നാട്ടുകാർ പാലത്തിൽനിന്ന് കയറിട്ട് കൊടുത്തു. കയറിൽ പിടിച്ച് പെൺകുട്ടിയുമായി ആഴമേറിയ ഭാഗത്ത് നിന്നും ആഴം കുറഞ്ഞ ഭാഗത്തേക്ക് ഇവർ എത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കരയിൽ എത്തിച്ച് തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി അപകട നില തരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.