​റോ​ഡി​ൽ വീ​ണ അ​രി ഫ​യ​ർ​ഫോ​ഴ്​​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ നീ​ക്കം

ചെ​യ്യു​ന്നു

അരിച്ചാക്കുമായി വന്ന ലോറി അപകടത്തിൽ​പ്പെട്ടു; റോഡിൽ മുഴുവൻ അരി

മൂ​ല​മ​റ്റം: അ​റ​ക്കു​ള​ത്തു​ള്ള ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ഫ്.​സി. ഐ) ​ഗോ​ഡൗ​ണി​ലേ​ക്ക് അ​രി​യു​മാ​യി വ​ന്ന ലോ​റി​യും തൊ​ടു​പു​ഴ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ്രൈ​വ​റ്റ് ബ​സും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം.

ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​രി​ച്ചാ​ക്കു​ക​ൾ പൊ​ട്ടി ഏ​ക​ദേ​ശം നൂ​റ് മീ​റ്റ​ർ ദൂ​ര​ത്തി​ൽ റോ​ഡി​ൽ അ​രി വീ​ണു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ കോ​ള​പ്ര പോ​സ്റ്റ് ഓ​ഫി​സി​ന് മു​ന്നി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.

ലോ​റി​യി​ൽ കെ​ട്ടി​യി​രു​ന്ന ക​യ​ർ അ​ഴി​ഞ്ഞു​പോ​യി അ​രി​ച്ചാ​ക്കു​ക​ൾ ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞ് കു​റെ ദൂ​രം വാ​ഹ​നം ഓ​ടി​യ​താ​യും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

അ​പ​ക​ട വി​വ​രം പോ​സ്റ്റ് ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​ൻ ആ​യ ബി​നി​ൽ ആ​ണ് അ​ഗ്നി ര​ക്ഷാ സേ​ന​യി​ൽ അ​റി​യി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ മൂ​ല​മ​റ്റ​ത്ത് നി​ന്നും സേ​ന സ്ഥ​ല​ത്തെ​ത്തി. ചി​ത​റി​ക്കി​ട​ന്ന അ​രി കോ​രി​മാ​റ്റി​യ​തി​നു​ശേ​ഷം ഏ​ക​ദേ​ശം പ​ത്ത് മി​നി​റ്റ് വെ​ള്ളം പ​മ്പ് ചെ​യ്ത് റോ​ഡ് പൂ​ർ​ണ​മാ​യും വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ ബ​സ് യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ളു​ടെ കൈ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ലോ​റി​യി​ലെ മൂ​ന്ന് ചാ​ക്ക് അ​രി​യാ​ണ് റോ​ഡി​ൽ പൊ​ട്ടി​വീ​ണ​ത്. മൂ​ല​മ​റ്റം അ​ഗ്നി ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ബി​ജു സു​രേ​ഷ് ജോ​ർ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ൻ​സ് മാ​ത്യു, സി​ജു എം.​പി, ശ്രീ​കാ​ന്ത് സി.​ആ​ർ, സ​ന്ദീ​പ് കെ, ​ജെ​യിം​സ് തോ​മ​സ്, പ്ര​വീ​ൺ കെ.​പി എ​ന്നി​വ​രാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Tags:    
News Summary - Lorry carrying rice meets with accident; rice all over the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.