തൊടുപുഴ: കലയുടെ വസന്തം വിരിയിച്ച് സെന്‍ട്രല്‍ കേരള സഹോദയ കലോത്സവത്തിന് തൊടുപുഴയില്‍ ആവേശകരമായ തുടക്കം. തൊടുപുഴ വിമല പബ്ലിക് സ്കൂള്‍ നടക്കുന്ന കലോത്സവത്തില്‍ 15പരം വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. വിവിധ ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരക്കുന്നുണ്ട്.
ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളിലെ നൂറില്‍പരം സ്കൂളുകളില്‍നിന്നുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുക. വ്യാഴാഴ്ച മാര്‍ഗംകളി (പെണ്‍കുട്ടികള്‍), ഗ്രൂപ് ഡാന്‍സ് (പെണ്‍കുട്ടികള്‍), നാടോടി നൃത്തം, ഭരതനാട്യം, മോണോആക്ട്, ലളിതഗാനം, മൃദംഗം, തബല, വയലിന്, വിവിധ ഭാഷകളിലെ പ്രസംഗങ്ങള്‍ തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറിയത്.
വെള്ളിയാഴ്ച 14 വേദികളിലായി നാല് കാറ്റഗറികളിലെ ഗ്രൂപ് സോങ്, മൈം, തിരുവാതിര, ഇംഗ്ലീഷ് വണ്‍ ആക്ട് പ്ലേ, മോഹിനിയാട്ടം, വെസ്റ്റേണ്‍ മ്യൂസിക്, ഭരതനാട്യം, ഏകാഭിനയം, സംഘനൃത്തങ്ങള്‍, കോല്‍കളി, മാര്‍ഗംകളി, പാശ്ചാത്യസംഗീതം, മോഹിനിയാട്ടം, ദേശഭക്തിഗാനമത്സരം, ശാസ്ത്രീയ സംഗീതം, മോണോ ആക്ട്, ഭരതനാട്യം, ക്ലാസിക്കൽ മ്യൂസിക്, ഗിത്താര്‍, ലളിതഗാനം, ആങ്കറിങ്, മിമിക്രി, മാപ്പിളപ്പാട്ട്, പ്രസംഗ മത്സരം തുടങ്ങിയവ നടക്കും. കലോത്സവം 18ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.