ഇടുക്കി: ജില്ലയിൽ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജനം നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ലെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ തടയാന്‍ പൊലീസ്, വനം, ടൂറിസം വകുപ്പുകള്‍ ആവശ്യമായ നടപടി സ്വീകരിക്കണം.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ താലൂക്ക് തലത്തില്‍ ഏകോപിപ്പിക്കാൻ തൊടുപുഴ താലൂക്ക് -ഡെപ്യൂട്ടി കലക്ടര്‍ (ആര്. ആര് ), ഇടുക്കി താലൂക്ക് - സബ് കലക്ടര്‍ ഇടുക്കി, പീരുമേട് താലൂക്ക് -എ.സി.എസ്.ഒ കുമളി, ദേവികുളം താലൂക്ക്-സബ് കലക്ടര്‍ ദേവികുളം, ഉടുമ്പന്‍ചോല താലൂക്ക്-ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്) എന്നിവരെ നോഡല്‍ ഓഫിസര്‍മാരായി നിയോഗിച്ചു.
ജില്ലയില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പിലെയും ജീവനക്കാര്‍ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ ജില്ല ആസ്ഥാനം വിട്ടുപോകാന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.