വൈ​ദ്യു​തി വേ​ലി വ​നം വ​കു​പ്പ് പൊ​ളി​ച്ചു​നീ​ക്കി; കാ​ട്ടാ​ന​ക​ൾ ഏ​ല​കൃ​ഷി ന​ശി​പ്പി​ച്ചു

അ​ടി​മാ​ലി: ജി​ല്ല ക​ല​ക്‌​ട​റു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ സ്ഥാ​പി​ച്ച വൈ​ദ്യു​തി വേ​ലി വ​ന​പാ​ല​ക​ർ പൊ​ളി​ച്ചു​മാ​റ്റി​യ​ത് വി​ന​യാ​കു​ന്നു. കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ ക​ർ​ഷ​ക​ർ സ്ഥാ​പി​ച്ച വൈ​ദ്യു​തി വേ​ലി​ക​ളാ​ണ് പൊ​ളി​ച്ച​ത്. ഇ​തോ​ടെ വെ​ള്ളി​യാ​ഴ്ച പൊ​ളി​ച്ച വൈ​ദ്യു​തി വേ​ലി മ​റി​ക​ട​ന്ന് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ക​യ​റി ഏ​ല​കൃ​ഷി ന​ശി​പ്പി​ച്ചു. ചി​ന്ന​ക്ക​നാ​ലി​ൽ ക​ന​ക​രാ​ജി​ന്റെ ഏ​ല​ത്തോ​ട്ട​മാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. ഉ​ദ്ദേ​ശം അ​ര ഏ​ക്ക​റോ​ളം ഏ​ല​ച്ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച​യാ​ണ് ദേ​വി​കു​ളം റേ​ഞ്ച് ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചി​ന്ന​ക്ക​നാ​ൽ, ക​മ്പം​മെ​ട്ട് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ർ 11 ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ വൈ​ദ്യു​ത വേ​ലി പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ച്ച​തെ​ന്നും ത​ങ്ങ​ളു​ടെ കൃ​ഷി സം​ര​ക്ഷി​ക്കു​ക മാ​ത്ര​മാ​ണ് ഉ​ദ്ദേ​ശ്യ​മെ​ന്നും കാ​ട്ടാ​ന ഏ​ല​കൃ​ഷി ന​ശി​പ്പി​ച്ച സ്ഥ​ല ഉ​ട​മ ക​ന​ക​രാ​ജ് പ​റ​ഞ്ഞു. ഒ​റ്റ​രാ​ത്രി​കൊ​ണ്ട് വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​യ​ത്ന​മാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ശാ​ന്ത​ൻ​പാ​റ​യി​ൽ ആ​ദി​വാ​സി യു​വാ​വ് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ മൃ​ത​ദേ​ഹ​വു​മാ​യി സ​മ​രം ന​ട​ത്തി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച വൈ​ദ്യു​തി വേ​ലി​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ ജി​ല്ല ക​ല​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഉ​ത്ത​ര​വ് പ്ര​കാ​രം ആ​ന​ത്താ​ര​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ വൈ​ദ്യു​തി വേ​ലി പൊ​ളി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് വ​നം വ​കു​പ്പും അ​റി​യി​ച്ചു. ഇ​തി​നെ​തി​രെ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.

ആ​ന​ത്താ​ര ത​ട​ഞ്ഞു​ള്ള അ​ന​ധി​കൃ​ത നി​ർ​മി​തി​ക്കെ​തി​രെ വ​നം വ​കു​പ്പ് ന​ട​പ​ടി​ക്ക്​

തൊ​ടു​പു​ഴ: ആ​ന​ത്താ​ര​ക​ൾ ത​ട​ഞ്ഞു​ള്ള അ​ന​ധി​കൃ​ത നി​ർ​മി​തി​ക​ൾ​ക്കെ​തി​രെ വ​നം വ​കു​പ്പ്​ ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്നു. ഇ​ടു​ക്കി ക​ല​ക്ട​ർ ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും​ വ​ൻ​കി​ട റി​സോ​ർ​ട്ടു​ക​ള​ട​ക്കം ആ​ന​ത്താ​ര​യി​ൽ സ്ഥി​തി ചെ​യ്യു​ന്നു​ണ്ടെ​ന്നും വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു. ആ​ന​ത്താ​ര​ക​ൾ ത​ട​ഞ്ഞ്​ നി​ർ​മി​ച്ച വൈ​ദ്യു​തി വേ​ലി​ക​ളാ​ണ്​ ആ​ദ്യ ഘ​ട്ട​ത്തി​ൽ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

വ​ന്യ​ജീ​വി​ക​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​ര​പാ​ത​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും വേ​ലി​ക​ളും പൊ​ളി​ച്ചു​നീ​ക്കാ​ൻ ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ട​തി​​ന്​ പി​ന്നാ​ലെ​യാ​ണ്​ വ​നം വ​കു​പ്പും ഉ​ത്ത​ര​വി​നെ അ​നു​കൂ​ലി​ച്ച്​ രം​ഗ​ത്തു​വ​ന്ന​ത്​. കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി വേ​ണം ഇ​ക്കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചി​ന്ന​ക്ക​നാ​ലി​ലെ കാ​ട്ടാ​ന​ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ന​ക​ളെ നീ​ക്കം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പാ​ത ത​ട​സ്സ​പ്പെ​ട്ട​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി ആ​ക്ര​മ​ണ​കാ​രി​ക​ളാ​കു​ന്നു​വെ​ന്ന്​ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ടു​ക്കി ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്. ഉ​ത്ത​ര​വി​നെ​തി​രെ സി.​പി.​എ​മ്മും ഇ​ടു​ക്കി രൂ​പ​ത​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​യ​റാ​തി​രി​ക്കാ​നു​ള്ള ചെ​റു​ത്തു​നി​ൽ​പ്പാ​ണ്​ ഇ​വ​യെ​ന്നും പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്​ ജ​ന​ത്തെ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക്​ ആ​ക്ര​മി​ക്കാ​ൻ എ​റി​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​ണെ​ന്നു​മാ​ണ്​ ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത​യു​ടെ ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ വ​നം മ​ന്ത്രി സി.​പി.​എ​മ്മി​ന്‍റെ വി​മ​ർ​ശ​നം കേ​ൾ​ക്കു​മ്പോ​ൾ ആ​ന​യെ പ​റ​ഞ്ഞ്​ മ​ന​സ്സി​ലാ​ക്കു​ന്ന​താ​ണ്​ കൂ​ടു​ത​ൽ ന​ല്ല​തെ​ന്ന്​ തോ​ന്നു​ക​യാ​ണെ​ന്നും​ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

Tags:    
News Summary - Electric fences destroy forest areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.