വെള്ളിയാമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിൽ അത്തപ്പൂക്കളമൊരുക്കിയത് കാർഷിക കർമസേന നട്ടുവളർത്തിയ പൂക്കൾ ഉപയോഗിച്ച്. മഴമറയിലെ പച്ചക്കറിയുടെയും പൂക്കളുടെയും ആദ്യവിളവ് ഉദ്ഘാടനം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി നിർവഹിച്ചു. പച്ചക്കറി കൃഷിഭവനിലെ ഓണവിപണിയിലേക്കും ചെണ്ടുമല്ലിപ്പൂക്കൾ പഞ്ചായത്തിന്റെ പൂക്കളമൊരുക്കാനും ഉപയോഗിച്ചു. കൃഷിവകുപ്പിന്റെ നടത്തുന്ന ഓണവിപണി സെപ്റ്റംബർ നാലുവരെ കൃഷിഭവന് സമീപം പ്രവർത്തിക്കും.
മഴമറയിൽനിന്ന് വെണ്ടക്ക, സാലഡ് കുക്കുമ്പർ, അച്ചിങ്ങ, പച്ചമുളക്, തക്കാളി എന്നിവയാണ് വിളവെടുത്തത്. കാർഷിക കർമസേനക്കുവേണ്ടി സ്വന്തമായി മഴമറ, ഡ്രയർ യൂനിറ്റ്, ഗ്രാമച്ചന്ത എന്നിവ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സജ്ജീകരിച്ച് നൽകുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി അറിയിച്ചു. വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ നിമിഷ അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസിമോൾ മാത്യു, ഗ്രാമ പഞ്ചായത്ത് അംഗം അഭിലാഷ് രാജൻ, കർമസേന സൂപ്പർവൈസർ ജോൺസൺ തോമസ് എന്നിവർ സംസാരിച്ചു. അസി. കൃഷി ഓഫിസർ ജയ്നമ്മ കെ.ജെ., മഴമറയുടെ ഉടമ അബ്രഹാം കൂട്ടുങ്കൽ, ഉഷാകുമാരി ലാൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.