തീർഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞു വടശ്ശേരിക്കര: പെരുനാട് പൂവത്തുംമൂടിന് സമീപം തീർഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞു. ആർക്കും പരിക്കില്ല. ഞായറാഴ്ച രാവിലെ ശബരിമല തീർഥാടനം കഴിഞ്ഞ് പമ്പയിൽനിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. രണ്ടു കുട്ടികൾ ഉൾപ്പെടെ അടൂർ സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്. വടശ്ശേരിക്കര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.