നെടുങ്കണ്ടം: സൻെറ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി 15, 16, 17 തീയതികളിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് 4.45ന് കുർബാന, 17ന് രാവിലെ ആറിനും ഏഴിനും എട്ടിനും ഒമ്പതിനും 10നും വൈകീട്ട്് 3.30നും കുർബാന. നെടുങ്കണ്ടത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു നെടുങ്കണ്ടം: നെടുങ്കണ്ടത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. സ്റ്റേഷനിലെ റൈറ്റർ അടക്കം രണ്ട് പൊലീസുകാർക്കും ചില വ്യാപാരികൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഒപ്പം ടൗണിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ കോവിഡ് വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി പട്ടം കോളനി മെഡിക്കൽ ഓഫിസർ ജില്ല മെഡിക്കൽ ഓഫിസർക്ക് കത്ത് നൽകി. നെടുങ്കണ്ടം ടൗണിലെ ആറ് ചുമട്ടുതൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചികിത്സയിൽ കഴിയുകയുമാണ്. പടിഞ്ഞാറേക്കവലയിലെയും സെൻട്രൽ ജങ്ഷനിലെയും 20 തൊഴിലാളികൾ നിരീക്ഷണത്തിലാണ്. ഇവർക്ക് മേഖലയിലെ മുപ്പതോളം വ്യാപാര സ്ഥാപനങ്ങളുമായി തൊഴിൽപരമായ ബന്ധമുണ്ട്. തൊഴിലാളികളിൽ പലരും ക്വാറൻറീൻ ചട്ടങ്ങൾ പാലിക്കാൻ വിമുഖത കാണിക്കുന്നതായും വ്യാപാരികൾ ഇതിന് വേണ്ടത്ര പ്രാധാന്യം കൽപിക്കുന്നില്ലെന്നും മെഡിക്കൽ ഓഫിസർ കത്തിൽ സൂചിപ്പിക്കുന്നു. സ്ഥിതി തുടർന്നാൽ നെടുങ്കണ്ടം ടൗണിലും പരിസര പ്രദേശങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ആശുപത്രിയിൽ അതിക്രമിച്ചുകയറിയ ജനപ്രതിനിധിക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു നെടുങ്കണ്ടം: ഡോക്ടറുടെയും സെക്യൂരിറ്റിയുടെയും നിർദേശം അവഗണിച്ച് ആശുപത്രിയിൽ അതിക്രമിച്ചുകയറിയ ജനപ്രതിനിധിക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. താലൂക്ക് ആശുപത്രിയിൽ രണ്ട് വാർഡ് അംഗങ്ങളും ജില്ല പഞ്ചായത്ത് പ്രസിഡൻറും അടങ്ങുന്ന ആറോളം പൊതുപ്രവർത്തകർ ഡോക്ടറുടെയും സെക്യൂരിറ്റിയുടെയും നിർദേശം അവഗണിച്ച് കടന്നുകയറുകയും രോഗികളുടെ വാർഡിൽ പ്രവേശിച്ചതായും പരാതിയുണ്ട്. ആൾക്കൂട്ടം ആശുപത്രി സന്ദർശിക്കുന്നത് എതിർത്തതിൻെറ പ്രതികാരമെന്നോണം അന്ന് രാത്രിതന്നെ വാർഡ് അംഗത്തിൻെറ നേതൃത്വത്തിൽ ഡോക്ടർെക്കതിരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കുള്ളിലും ടൗണിലും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. ഇതിനിെടയാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറിന് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുടെ നിർദേശത്തിന് വിരുദ്ധമായി ആശുപത്രിയിൽ പ്രവേശിച്ച എല്ലാവരും അവർ സന്ദർശിച്ച വാർഡിലെ രോഗികളും ആശുപത്രിയിലെ ജീവനക്കാർ അടക്കമുള്ളവർ നിരീക്ഷണത്തിൽ പോേകണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.