ഇടുക്കി ജില്ലയിലെ നെറ്റ്​വർക്​ തകരാർ: െമാബൈൽ കമ്പനികളുടെ യോഗം ഇന്ന്​

തൊടുപുഴ: ജില്ലയിൽ നെറ്റ്​വർക്​ തകരാറിനെ തുടർന്നുണ്ടാകുന്ന പ്രശ്​നങ്ങൾക്ക്​ ശാശ്വതപരിഹാരം ഒരുങ്ങുന്നു. ഇടുക്കിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ആദിവാസി മേഖലയിലുമടക്കം ദുരന്ത മുൻകരുതലി​​െൻറ ഭാഗമായി ആശയവിനിമയ സൗകര്യം ഉറപ്പാക്കണമെന്ന​ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശവും പലയിടത്തും കുട്ടികൾക്ക്​ ഓൺലൈൻ ക്ലാസുകൾ മുടങ്ങുന്ന സാഹചര്യവും മുൻനിർത്തിയാണ്​​ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്​, മൊബൈൽ സേവനദാതാക്കൾ, കലക്​ടർ എന്നിവരുടെ യോഗം വിളിച്ചിരിക്കുന്നത്​.

ടെലികോം രംഗത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യുന്നതിനും പരിഹാരനടപടി സ്വീകരിക്കുന്നതിനായുമാണ്​ ചൊവ്വാഴ്​ച രാവിലെ 11.30ന് യോഗം നടക്കുന്നത്​. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ റേഞ്ച് ലഭിക്കാത്തതിനാൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നുണ്ട്​.

തോട്ടം മേഖലയിലെ പലയിടത്തും മൊബൈൽ കവറേജില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളിലും ആദിവാസി മേഖലയിലുമടക്കം ദുരന്ത മുൻകരുതലി​​െൻറ ഭാഗമായി ആശയവിനിമയ സൗകര്യം ഉറപ്പാക്കണമെന്ന്​ ദേവികുളം സബ്​കലക്​ടർ പെട്ടിമുടി ദുരന്ത പശ്ചാത്തലത്തിൽ റിപ്പോർട്ട് നൽകിയിരുന്നു​. ദുരന്തം പുറംലോകമറിയാൻ കാലതാമസമുണ്ടായത്​ കണക്കിലെടുത്ത്​ സബ്​ കലക്​ടർ പ്രേംകൃഷ്ണനാണ്​ കലക്​ടർ എച്ച്​. ദിനേശന്​​ റിപ്പോർട്ട്​ നൽകിയത്.

അപകടം അറിയുന്നത്​ വൈകുന്നതിനാൽ രക്ഷാപ്രവർത്തനം നടത്താനാകാതെ ദുരന്തവ്യാപ്​തി വർധിക്കുന്ന സാഹചര്യമാണ്​​. പെട്ടിമുടിയിൽ രാത്രി ഉരുൾപൊട്ടലുണ്ടായത്​ മൊബൈൽ സേവനം ലഭിക്കാത്തതിനാൽ പിറ്റേന്നാണ്​ പുറത്തറിഞ്ഞത്​. വൈദ്യുതിയും ലാൻഡ്​ഫോൺ സൗകര്യവുമില്ലായിരുന്നു. മൂന്നാർ തോട്ടം മേഖലയിലെ പല ഭാഗങ്ങളിലും മൊബൈൽ കവറേജില്ല. ബി.എസ്.എൻ.എൽ സേവനങ്ങളാണ്​ ചിലയിടത്തുള്ളത്​. മഴ ശക്തമായൽ വൈദ്യുതി നിലക്കും. ഇതോടെ മൊബൈൽ കവറേജും ഇല്ലാതാകും.

ടെലികോം സേവന ദാതാക്കളുടെ യോഗം ഇത്​ രണ്ടാംഘട്ടമാണ്​ വിളിക്കുന്നത്​. ഇത്തവണ പ്രതിവിധി ഉണ്ടാകുമെന്ന സൂചനയാണ്​ അധികൃതർ നൽകുന്നത്​. ഇടുക്കിയുടെ പ്രത്യേക സാഹചര്യത്തിൽ പലയിടങ്ങളിലും ടവർ സ്ഥാ​പിക്കുന്നതിന്​ പ്രത്യേക അനുമതി വേണ്ടിവരു​ം. ജില്ലയുടെ പല മേഖലകളിലും ടവറുകൾ സ്ഥാപിക്കുന്നതിന്​ തടസ്സമുണ്ട്​. കെ.എസ്​.ഇ.ബിയുടെ കൂടി സഹായം വേണ്ടിവരും. 

Tags:    
News Summary - Network failure in Idukki district: Meeting of mobile companies today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.