രാജി തങ്കച്ചെൻറ നിര്‍മാണം മുടങ്ങിയ വീട്
നെടുങ്കണ്ടം: ഭര്‍ത്താവിെൻറ വിയോഗവും തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും മൂലം പാതിവഴിയില്‍ മുടങ്ങിയ വീടുനിര്‍മാണം പൂര്‍ത്തിയാക്കാനാവാതെ ഉടുമ്പന്‍ചോലയിലെ ആദിവാസി കുടുംബം. എഴുമലക്കുടിയില് താമസിക്കുന്ന രാജി തങ്കച്ചെൻറ വീടുനിര്‍മാണമാണ് 10 വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത്. ശൗചാലയ നിര്‍മാണമടക്കം അവസാനഘട്ട ജോലികളാണ് ബാക്കിയുള്ളത്. ഇവരുടെ താമസം ഇപ്പോൾ ബന്ധുവീട്ടിലാണ്.
കഴിഞ്ഞ മഴക്കാലത്ത് വീടിന് മുകളിൽ മരക്കൊമ്പ് വീണ് ഒരു മുറിയിലെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ തകര്‍ന്നിരുന്നു. രാജി കൂലിവേല ചെയ്താണ് മൂന്ന് കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത്.
10 വര്‍ഷം മുമ്പ് വീട് നിര്‍മിക്കാൻ ഉടുമ്പന്‍ചോല പഞ്ചായത്തില്‍നിന്ന് ഒരു ലക്ഷം രൂപ ഇവര്‍ക്ക് അനുവദിച്ചിരുന്നു. ഈ തുകകൊണ്ട്്് നിര്‍മാണം ആരംഭിച്ചെങ്കിലും പൊടുന്നനെ രാജിക്ക് രോഗം പിടിപെട്ടത് കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കി. ഭര്‍ത്താവ് തങ്കച്ചന് അകാലത്തില്‍ മരണപ്പെട്ടത് കുടുംബത്തിന് ഇരട്ടി പ്രഹരമായി. ഇതോടെ വീടുനിര്‍മാണം പൂര്‍ണമായി നിലച്ചു.
മൂന്ന് സെൻറ് സ്ഥലം മാത്രമാണ് ഇവര്‍ക്ക് ആകെയുള്ളത്. മൂന്നു കുട്ടികൾക്കായി ആകെയുള്ളത് ഒരു മൊബൈല്‍ ഫോണ്‍ ആയതിനാല്‍ പലപ്പോഴും ക്ലാസില്‍ പങ്കെടുക്കാനും സാധിക്കുന്നില്ല. നിലവിലെ സാഹചര്യത്തില്‍ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാൻ സര്‍ക്കാര്‍ സഹായം വേണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.