നെടുങ്കണ്ടം: മാങ്ങാത്തൊട്ടി കോഴി ഫാമുകളിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 600 ഓളം കോഴികൾ ചത്തു. സേനാപതി മാങ്ങാത്തൊട്ടി ടൗണിന് സമീപമുള്ള രണ്ട് ബ്രോയിലർ കോഴി ഫാമുകളിൽ നിന്നാണ് കോഴികൾ ചത്തത്.
വർഷങ്ങളായി കോഴി ഫാം നടത്തിവരുന്ന ഇടികുഴിയിൽ വർഗീസിന്റെ ഫാമിലെ അഞ്ഞൂറോളം കോഴികളെയും പനച്ചിക്കൽ വിജയന്റെ ഫാമിലെ അമ്പതിലധികം കോഴികളെയുമാണ് അജ്ഞാത ജീവി ആക്രമിച്ച് കൊല്ലുകയും ഭക്ഷിക്കുകയും ചെയ്തത്. ബുധനാഴ്ച രാത്രി കോഴികൾക്ക് തീറ്റി കൊടുക്കാനെത്തിയപ്പോഴാണ് കോഴികൾ ചത്തു കിടക്കുന്നത് വർഗീസ് കണ്ടത്.
വ്യാഴാഴ്ച പുലർച്ചയാണ് വിജയന്റെ ഫാമിലെ കോഴികളെ അജ്ഞാത ജീവി കൊന്നത്. ശബ്ദം കേട്ട് വിജയൻ ഓടിയെത്തിയെങ്കിലും ഏത് മൃഗമാണെന്ന് തിരിച്ചറിയാനായില്ല. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ബോഡിമെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപൂച്ച പോലുള്ള ജീവിയാണ് കോഴികളെ കൊന്നതെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.