തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ; നെടുങ്കണ്ടം ടൗൺ ഇരുട്ടിൽ

നെടുങ്കണ്ടം: ടൗണിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. ഒരാഴ്ചക്കകം തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാകുമെന്ന് മാർച്ചിൽ നടന്ന ബജറ്റ് സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അഞ്ചുമാസം പിന്നിട്ടിട്ടും ഒരു വിളക്കുപോലും പ്രകാശിക്കുന്നില്ല.

കഴിഞ്ഞ ഭരണസമിതി പലപ്പോഴായി വാങ്ങിക്കൂട്ടിയ ലക്ഷങ്ങളുടെ വിളക്കുകൾ ഉപയോഗശൂന്യമായതിനാൽ അവയെല്ലാം അഴിച്ച് മിനി കമ്യൂണിറ്റി ഹാളിൽ കൂട്ടിയിട്ടിരിക്കുകയാണ്. പുതിയ ഭരണസമിതി വീണ്ടും ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വിളക്കുകളാകട്ടെ പ്രകാശിക്കുന്നുമില്ല.

സന്ധ്യ മയങ്ങുതോടെ ടൗണും പരിസരവും ഇരുട്ടിലാവുകയാണ്. വ്യാപാര സ്ഥാപനങ്ങൾ അടക്കുന്നതോടെ കൂരിരുട്ട് വ്യാപിക്കും. ഇതോടെ സാമൂഹികവിരുദ്ധരുടെ ശല്യവും വർധിച്ചു. ലക്ഷങ്ങള്‍ മുടക്കി ഹൈമാസ്റ്റ് ലൈറ്റടക്കം ബസ് സ്റ്റാൻഡിലും ടൗണി‍െൻറ വിവിധ ഭാഗങ്ങളിലും കൂടാതെ 22 വാർഡുകളിലും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇവയില്‍ ഒന്നുപോലും തെളിയുന്നില്ല.

വൈദ്യുതി വകുപ്പി‍െൻറ വഴിവിളക്കുകളും കണ്ണടച്ചിട്ട് വർഷങ്ങളായി. വ്യാപാരസ്ഥാപനങ്ങളില്‍നിന്നുള്ള വെളിച്ചമാണ് യാത്രക്കാര്‍ക്ക് ഏക ആശ്രയം. ഏഴുമണിയോടെ കടകള്‍ അടക്കുന്നതിനാല്‍ അതും ഇല്ലാതാകും. കൂരിരുട്ട് യാത്രക്കാര്‍ക്കൊപ്പം ബസ് ജീവനക്കാരെയും വലക്കുന്നു.

നെടുങ്കണ്ടത്ത് സര്‍വിസ് അവസാനിക്കുന്ന നിരവധി ബസുകളാണ് രാത്രി സ്റ്റാൻഡിൽ പാര്‍ക്ക് ചെയ്യുന്നത്. പ്രദേശത്ത് വെളിച്ചമില്ലാത്തതിനാല്‍ സാമൂഹികവിരുദ്ധര്‍ ബസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെ ആക്രമണം നടത്തുന്നതും ബസില്‍നിന്ന് പല സാധനങ്ങളും മോഷ്ടിക്കുന്നതും പതിവാണ്. പുലര്‍ച്ച സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കാണ് ഏറെ ദുരിതം.

Tags:    
News Summary - Months after the streetlights were turned off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.