നിയാസ്
Posted On
date_range Updated On
date_range കഞ്ചാവ് കടത്ത്; പ്രതിക്ക് നാല് വർഷം കഠിനതടവ്
മുട്ടം: കഞ്ചാവ് കടത്ത് കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. മുണ്ടക്കയം നെന്മേനി അമ്പലം ഭാഗത്ത് പുരയിടത്ത് വീട്ടിൽ നിയാസിനെയാണ് (34) തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷൽ ജഡ്ജി കെ.എൻ ഹരികുമാർ ശിക്ഷിച്ചത്. 2018 ജൂലൈ 24 നാണ് കേസിനാസ്പദമായ സംഭവം.
കാഞ്ഞിരപ്പള്ളി ഇടച്ചോറ്റി ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 1.020 കി.ഗ്രാം കഞ്ചാവുമായി നിന്ന നിയാസിനെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.