ഹൃ​ദ്രോ​ഗി​യാ​യ വ​യോ​ധി​ക​ന് ര​ക്ഷകരാ​യി ​പൊ​ലീ​സ്​

മു​ട്ടം: അ​ർ​ധ​രാ​ത്രി​യി​ൽ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് റോ​ഡ​രി​കി​ൽ വാ​ഹ​നം കാ​ത്തി​രു​ന്ന വ​യോ​ധി​ക​നാ​യ ഹൃ​ദ്രോ​ഗി​ക്ക് ര​ക്ഷ​ക​രാ​യി മു​ട്ടം പൊ​ലീ​സ്. മു​ട്ടം ക​ന്യാ​മ​ല സ്വ​ദേ​ശി​യാ​യ ആ​ശാ​രി​പാ​റ​യി​ൽ പ​ത്രോ​സാ​ണ്​ (74) പൊ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ചി​കി​ത്സ ല​ഭി​ച്ച് ആ​ശ്വാ​സം ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ത്രോ​സ് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ചി​കി​ത്സ ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് ഭാ​ര്യ അ​ന്ന​കു​ട്ടി​യോ​ടൊ​പ്പം ന​ട​ന്ന് തു​ട​ങ്ങ​നാ​ട് ലൂ​ർ​ദ് മാ​താ ചാ​പ്പ​ലി​ന് സ​മീ​പ​മെ​ത്തി വാ​ഹ​നം കാ​ത്ത് റോ​ഡ​രി​കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. അ​ർ​ധ​രാ​ത്രി​യാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല. അ​തേ​സ​മ​യം, മ​ക്ക​ൾ ര​ണ്ടു​പേ​രും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​നാ​യി എ​റ​ണാ​കു​ള​ത്താ​യി​രു​ന്ന​തി​നാ​ൽ സ​ഹാ​യ​ത്തി​നാ​യി വി​ളി​ക്കാ​നു​മാ​കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് പ​ട്രോ​ളി​ങ്​ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന മു​ട്ടം പൊ​ലീ​സി​ന്‍റെ വാ​ഹ​നം അ​തു​വ​ഴി എ​ത്തി​യ​ത്. ഷ​ർ​ട്ട് ഊ​രി നെ​ഞ്ച് തി​രു​മ്മി​ക്കൊ​ണ്ട് അ​സ്വ​സ്ഥ​നാ​യി ഇ​രു​ന്ന പ​ത്രോ​സി​നെ​യും ഭാ​ര്യ​യെ​യും ക​ണ്ട് വാ​ഹ​നം നി​ർ​ത്തി വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു. ഹൃ​ദ്രോ​ഗി​യാ​ണെ​ന്നും മു​മ്പും ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന​സ്സി​ലാ​ക്കി​യ ഉ​ട​ൻ​ത​ന്നെ പൊ​ലീ​സ്​ ഇ​രു​വ​രെ​യും വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ച്ചു.

മു​ട്ട​ത്തെ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ, കൂ​ടു​ത​ൽ സ​മ​യം ന​ഷ്ട​പ്പെ​ടു​ത്താ​തെ തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ഉ​റ​പ്പാ​ക്കി. ചി​കി​ത്സ​ക്ക് ശേ​ഷം ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട പ​ത്രോ​സ് മു​ട്ടം പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലെ​ത്തി സ​ഹാ​യ​ഹ​സ്തം നീ​ട്ടി​യ പൊ​ലീ​സു​കാ​രെ നേ​രി​ൽ ക​ണ്ട് ന​ന്ദി അ​റി​യി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. മു​ട്ടം സ്റ്റേ​ഷ​നി​ലെ സാ​ന്റി​നോ​യും നി​ബി​ൻ പോ​ളും ചേ​ർ​ന്നാ​ണ് ഈ ​മാ​നു​ഷി​ക ഇ​ട​പെ​ട​ലി​ലൂ​ടെ വ​യോ​ധി​ക​ന് തു​ണ​യാ​യ​ത്.

Tags:    
News Summary - Police rescue elderly man with heart disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.