മു​ട്ട​ത്തെ കു​ടും​ബ കോ​ട​തി കെ​ട്ടി​ടം

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിക്കാനാവാതെ സർക്കാർ കെട്ടിടങ്ങൾ

മുട്ടം: നിർമാണം കഴിഞ്ഞിട്ടും കെട്ടിട നമ്പർ ലഭിക്കാതെ സർക്കാർ കെട്ടിടങ്ങൾ. ചട്ടം പാലിക്കാതെ നിർമിച്ച കെട്ടിങ്ങൾക്കാണ് മുട്ടം ഗ്രാമ പഞ്ചായത്ത് നമ്പർ നൽകാത്തത്. ജില്ല കുടുംബ കോടതി, മലങ്കര എൻട്രൻസ് പ്ലാസ എന്നിവയാണ് കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ തുറക്കാനാവാതെ കിടക്കുന്നത്. പി. ഡബ്ല്യു.ഡി തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും പ്രകാരമാണ് നിർമാണം നടന്നത്. സർക്കാർ കെട്ടിടങ്ങൾ ആയതിനാൽ തന്നെ മുൻകൂർ അനുമതികൾ വാങ്ങാതെയാണ് മിക്ക കെട്ടിടങ്ങളും നിർമിക്കുന്നത്. അത്തരത്തിലാണ് എൻട്രൻസ് പ്ലാസ നിർമിച്ചത്.

നിർമാണം കഴിഞ്ഞ് കെട്ടിട നമ്പറിനായി പഞ്ചാത്തിൽ അപേക്ഷിച്ചപ്പോഴാണ് അനവധി അപാകതകൾ കണ്ടെത്തിയത്. തുടർന്ന് ഇവ പരിഹരിക്കാൻ കത്ത് നൽകി. ജില്ല കുടുംബ കോടതിക്കും ഇത്തരത്തിൽ കത്ത് നൽകിയിട്ടുണ്ട്. എസ്റ്റിമേറ്റ് പ്രകാരം നിർമാണം പൂർത്തിയായതിനാൽ വീണ്ടും സർക്കാറിലേക്ക് അപേക്ഷ നൽകി എസ്റ്റിമേറ്റ് എടുത്ത് ഫണ്ട് അനുവദിപ്പിച്ച് വേണം നിർമാണം നടത്താൻ. അതിന് മാസങ്ങൾ വേണ്ടിaവരും. ലക്ഷക്കണക്കിന് രൂപ വീണ്ടും ചെലവഴിക്കേണ്ടി വരും.

ജില്ല കുടുംബ കോടതിയുടെ ഉദ്ഘാടനം മെയ് 25 ന് നിർവഹിച്ചതാണ്. എന്നാൽ കെട്ടിട നിർമാണത്തിലെ അപാകതകൾ പരിഹരിക്കാത്തതിനാൽ കെട്ടിട നമ്പർ നൽകിയിട്ടില്ല. ഫയർ എൻ.ഒ.സി, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, തുടങ്ങിയ അപാകതകളാണ് പരിഹരിക്കേണ്ടത്.

ഇവ പരിഹരിച്ചാൽ മാത്രമെ പഞ്ചായത്ത് കെട്ടിട നമ്പർ നൽകുകയുള്ളു. അതിന് ശേഷം മാത്രമെ കുടുംബ കോടതിയുടെ പ്രവർത്തനം മുട്ടത്ത് ആരംഭിക്കുകയുള്ളു. 2021 സെപ്റ്റംബർ 3 ന് ഹൈക്കോടതി ജഡ്ജി സുനിൽ തോമസ് നിർമാണോദ്ഘാടനം നിർവഹിച്ചതോടെ പ്രവർത്തികൾ ആരംഭിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലാണ് നിലവിൽ കുടുംബകോടതി പ്രവർത്തി ക്കുന്നത്.കൂടാതെ കട്ടപ്പനയിലും കുടുംബകോടതിയുണ്ട്.2005 ജനുവരി 28 മുതലാണ് തൊടുപുഴ സിവിൽ സ്റ്റേഷനിൽ കുടുംബ കോടതി പ്രവർത്തിച്ച് വരുന്നത്.

പരിഹരിക്കാനുണ്ട് അപാകതകൾ

എൻട്രൻസ് പ്ലാസ കെട്ടിടത്തിലെ ഏഴ് അപാകതകൾ പരിഹരിച്ചാൽ മാത്രമെ കെട്ടിട നമ്പർ നൽകു എന്നാണ് പഞ്ചായത്തിന്‍റെ നിലപാട്. പഞ്ചായത്ത് എൻജിനീയറിങ്ങ് വിഭാഗം നടത്തിയ പരിശോധനയിൽ കെട്ടിട നമ്പർ നൽകണമെങ്കിൽ ഏഴ് അപാകതകൾ പരിഹരിക്കണമെന്ന് നിർദേശിച്ചു. കെട്ടിടത്തിന്റെ വിനിയോഗം ഡി ഗണത്തിൽ വരുന്നതിനാൽ ഫയർ എൻ.ഒ.സി ആവശ്യമാണ്. മാറ്റങ്ങൾ വരുത്തിയ ശേഷം കെട്ടിട നമ്പർ ലഭിച്ച് കഴിഞ്ഞാൽ അഞ്ച് മുറികളും കോൺഫറൻസ് ഹാളും വാടകക്ക് നൽകാനാകും.

മലങ്കര ടൂറിസ് ഹബ്ബിൽ 3 കോടിയോളം രൂപ മുടക്കിയാണ് എൻട്രൻസ് പ്ലാസ നിർമിച്ചത്. പഞ്ചായത്തിൽ നിന്നും കെട്ടിട നമ്പർ ലഭിക്കാത്തതിനാലാണ് തുറക്കാൻ കഴിയാത്തത് എന്ന് എം.വി.ഐ.പി അധികൃതർ പറയുന്നു. എന്നാൽ കെട്ടിട നമ്പർ നേടിയെടുക്കാനുള്ള യാതൊരു ശ്രമവും എം.വി.ഐ.പിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. 

Tags:    
News Summary - Government buildings remain inoperable even after inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.