തൊടുപുഴയിൽനിന്ന് എത്തിയ സ്കൂബ ടീം മലങ്കര ജലാശയത്തിൽ തിരച്ചിൽ നടത്തുന്നു
Posted On
date_range Updated On
date_range വള്ളം മറിഞ്ഞു; വള്ളക്കാരൻ നീന്തി രക്ഷപ്പെട്ടു
മുട്ടം: കാറ്റിലുലഞ്ഞ് വള്ളം മറിഞ്ഞെങ്കിലും വള്ളക്കാരൻ നീന്തി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ മലങ്കര ജലാശത്തിന്‍റെ ഭാഗമായ ശങ്കരപ്പള്ളിയിലാണ് സംഭവം.
മീൻപിടിക്കാൻ വലയുമായി പോയ ശങ്കരപ്പള്ളി സ്വദേശി ഷിനോയ് തുഴഞ്ഞ വള്ളമാണ് മറിഞ്ഞത്. ഷിനോയ് മാത്രമാണ് വള്ളത്തിലുണ്ടായിരുന്നത്. തുടർന്ന് നീന്തി കരക്ക് എത്തുകയായിരുന്നു. മുങ്ങിത്താഴ്ന്ന വള്ളം കരക്ക് എത്തിക്കാൻ തൊടുപുഴയിൽനിന്ന് സ്കൂബ ടീം എത്തി തിരച്ചിൽ നടത്തിയെങ്കിലും കരക്ക് എത്തിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.