പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാട്
Posted On
date_range Updated On
date_range പുലിയെ കണ്ടതായി അഭ്യൂഹം
മുട്ടം: ഒരിടവേളക്ക് ശേഷം വീണ്ടും പുലിയെ കണ്ടതായി അഭ്യൂഹം. മ്രാല ക്രഷർ യൂനിറ്റിലെ കാവൽക്കാരൻ പുളിക്കപ്പറമ്പിൽ ജോസഫാണ് പുലിയെ കണ്ടതായി വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 10 മണിക്ക് ചെറിയ അഞ്ച് പുലികളേയും ബുധനാഴ്ച പുലർച്ച രണ്ടിന് വലിയ പുലികളേയും കണ്ടതായി ജോസഫ് പറയുന്നു.
കാമറ പരിശോധിച്ചപ്പോൾ മൂന്ന് ജീവികൾ അതുവഴി പോകുന്നത് കണ്ടെങ്കിലും വ്യക്തമല്ല. എന്നാൽ കാൽപാടുകൾ പരിശോധിച്ചതിൽ കുറുനരി ആകാനാണ് സാധ്യതയെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടിൽ നഖം കാണുന്നതും പുലിയല്ലെന്ന നിഗമനത്തിലെത്താൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.