ജില്ല ഹോമിയോ ആശുപത്രി മുറ്റത്തെ വെള്ളക്കെട്ട്
Posted On
date_range Updated On
date_range ആശുപത്രിയിൽ പോകണോ, ചളിവെള്ളം ചവിട്ടണം
മുട്ടം: ജില്ല ഹോമിയോ ആശുപത്രിയിൽ പോകാൻ ചളിവെള്ളം ചവിട്ടണം. മുട്ടം ജില്ല ഹോമിയോ ആശുപത്രി മുറ്റത്താണ് കുണ്ടും കുഴിയുമായി ചളിവെള്ളം നിറഞ്ഞുകിടക്കുന്നത്. മാസങ്ങളായി ഇതാണ് അവസ്ഥ. അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പാറപ്പൊടിയോ മക്ക് കല്ലോ നിക്ഷേപിച്ചാൽ താൽക്കാലികമായെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാനാകും.
അതിനും അധികൃതർ തയാറാകുന്നില്ല. വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി രോഗികളാണ് ആശുപത്രിയിലേക്ക് ദിനംപ്രതി എത്തുന്നത്. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചോ തനത് ഫണ്ട് ഉപയോഗിച്ചോ അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.