മഹേഷ് കുമാർ
Posted On
date_range Updated On
date_range കഞ്ചാവ് കടത്തിയ പ്രതിക്ക് കഠിന തടവും പിഴയും
മുട്ടം: കഞ്ചാവ് കടത്തിയ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. കൊന്നത്തടി വില്ലേജിൽ ഉദയംചേരിൽ വീട്ടിൽ ജോസ് എന്ന മഹേഷ് കുമാറി (35) നെയാണ് മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജ് ഹരികുമാർ കെ.എൻ ശിക്ഷ വിധിച്ചു. 1.180 കി.ഗ്രാം കഞ്ചാവ് കടത്തികൊണ്ടുവന്നതാണ് കേസ്. അടിമാലി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ.പി. ജീസണാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.രാജേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.