അൻസർദീൻ
Posted On
date_range Updated On
date_range കഞ്ചാവ് കേസിൽ പ്രതിക്ക് കഠിനതടവും പിഴയും
മുട്ടം: കഞ്ചാവ് കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി അൻസർദീനെയാണ് (31) മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിനും തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് കെ.എൻ. ഹരികുമാർ വിധിച്ചു.
2019 മേയ് ആറിന് 1.020 കി.ഗ്രാം കഞ്ചാവ് ട്രെയിനിൽ കടത്തി കൊണ്ടുവന്നതാണ് കേസ്.തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ പി.വി. മനോജ്കുമാർ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷനായി എൻ.ഡി.പി.എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.