ആശാപാണ്ഡ്യൻ
Posted On
date_range Updated On
date_range കഞ്ചാവ് കടത്ത്: പ്രതിക്ക് നാല് വർഷം കഠിന തടവ്
മുട്ടം: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും. തമിഴ്നാട് കമ്പം സ്വദേശി ആശാപാണ്ഡ്യനെയാണ് (48) തൊടുപുഴ എൻ.ഡി.പി. എസ് പ്രത്യേക കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം. 2016 ഏപ്രിൽ 16 ന് കമ്പംമെട്ട് മൂങ്കിപ്പള്ളം ഭാഗത്ത് വെച്ച് 3.100 കിലോ കഞ്ചാവുമായാണ് പ്രതി പിടിയിലായത്. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ അഡീഷനൽ എസ്.ഐ ആയിരുന്ന കെ.എ. ജോസും സംഘവുമാണ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.