Posted On
date_range Updated On
date_range വീടിനുള്ളിൽ അകപ്പെട്ട മൂന്നുവയസ്സുകാരിയെ അഗ്നിരക്ഷസേന രക്ഷിച്ചു
മുട്ടം: വീടിനുള്ളിൽ അകപ്പെട്ട മൂന്ന് വയസ്സുകാരിയെ അഗ്നിരക്ഷസേന എത്തി പുറത്തെത്തിച്ചു. മുട്ടം ചള്ളാവയൽ പഴുക്കാത്തറ വീട്ടിൽ സ്വപ്നയുടെ മകൾ അതിഥിയാണ് വീടിനുള്ളിൽ കുടുങ്ങിയത്. സ്വപ്നവീടിന് പുറത്തിറങ്ങിയ സമയം വാതിലിന്‍റെ പൂട്ട് വീഴുകയായിരുന്നു.
താക്കോൽ ഉൾപ്പെടെ അകത്ത് അകപ്പെട്ടതോടെ പുറത്തുനിന്ന് തുറക്കാനായില്ല. പൂട്ട് തുറക്കേണ്ട രീതികൾ ഉൾപ്പെടെ ജനൽവഴി കുട്ടിക്ക് പറഞ്ഞു നൽകിയെങ്കിലും തുറക്കാനായില്ല. വീട്ടുകാർ അറിയിച്ചത് അനുസരിച്ച് തൊടുപുഴയിൽനിന്ന് ഫയർഫോഴ്സ് എത്തി പുറകുവശത്തെ വാതിൽപൊളിച്ച് അകത്തുകടന്ന് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.