എം.വി.ഐ.പി ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ മുറി കത്തിനശിച്ച നിലയിൽ
Posted On
date_range Updated On
date_range മിന്നലിൽ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ തീപിടിത്തം
മുട്ടം: മിന്നലിൽ എം.വി.ഐ.പി ഇൻസ്പെക്ഷൻ ബംഗ്ലാവിൽ തീപിടിത്തം. ബുധനാഴ്ച വൈകുന്നേരം ശക്തമായ മഴയെത്തുടർന്ന് ഉണ്ടായ ഇടിമിന്നലിലാണ് മുട്ടം എം.വി.ഐ.പിയുടെ ഇൻസ്പെക്ഷൻ ബംഗ്ലാവിലെ ഗാർഡ് റൂം കത്തിനശിച്ചത്.
മുറിക്കകത്തെ ഫർണിച്ചറുകളും വയറിങും ഫാനും ഇലക്ട്രിക് ഉപകരണങ്ങളും പൂർണമായും അഗ്നിക്കിരയായി. സമീപത്തെ എം.വി.ഐ.പി ക്വാർട്ടേഴ്സിലെ താമസക്കാരാണ് തീ അണച്ചത്. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.