സ്ഫോടനം നടത്തി പാറ പൊട്ടിക്കുന്നതായി പരാതി

മു​ട്ടം : മീ​ന​ച്ചി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ സ്ഫോ​ട​നം ന​ട​ത്തി പാ​റ പൊ​ട്ടി​ക്കു​ന്ന​താ​യി പ​രാ​തി. പാ​റ​മ​ട​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ജ​ലാ​റ്റി​ൻ സ്റ്റി​ക്കും ഇ​ല​ക്ട്രി​ക് കേ​പ്പും ഉ​പ​യോ​ഗി​ച്ചാ​ണ് അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷ പാ​റ പൊ​ട്ടി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഉ​ഗ്ര ശ​ബ്ദ​ത്തി​ൽ വീ​ടു​ക​ൾ കു​ലു​ങ്ങു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. യാ​തൊ​രു അ​നു​മ​തി​യും ഇ​ല്ലാ​തെ​യാ​ണ് സം​സ്ഥാ​ന പാ​ത​യി​ൽ സ്ഫോ​ട​നം ന​ട​ത്തു​ന്ന​ത്.

തോ​ട്ടും​ക​ര​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ൽ ആ​രം​ഭി​ച്ച​ത്. ഒ​രു മീ​റ്റ​ർ വ്യാ​സ​മു​ള്ള പൈ​പ്പ് റോ​ഡി​ൽ ര​ണ്ട് മീ​റ്റ​ർ കു​ഴി​യെ​ടു​ത്താ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. റോ​ഡി​ൽ പ​ല​യി​ട​ത്തും പാ​റ​യു​ള്ള​ത് കു​ഴി​യെ​ടു​ക്ക​ലി​ന് വെ​ല്ലു​വി​ളി​യാ​ണ്. സാ​ധാ​ര​ണ ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ കം​പ്ര​സ​ർ ഉ​പ​യോ​ഗി​ച്ചോ മ​രു​ന്നൊ​ഴി​ച്ചോ ആ​ണ് പാ​റ പൊ​ട്ടി​ക്കാ​റു​ള്ള​ത്.

Tags:    
News Summary - drinking water project in Meenachil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.